മെസി, ക്രിസ്റ്റ്യാനോ, ഛേത്രി ട്വിറ്റര്‍'
Sports

'ഇതിഹാസമായി വിരമിക്കുന്നു'- ഛേത്രിക്ക് ഫിഫയുടെ ആദരം

മെസി, ക്രിസ്റ്റ്യാനോ എന്നിവര്‍ക്കൊപ്പം നില്‍ന്ന ഛേത്രിയുടെ ചിത്രം പങ്കിട്ട് ഫിഫ

Author : സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ സുനില്‍ ഛേത്രിക്ക് ആദരവുമായി ഫിഫ. ഇതിഹാസമായി വിരമിക്കുന്ന സുനില്‍ ഛേത്രിയെന്ന വിശേഷണമാണ് ഫിഫ താരത്തിനു നല്‍കിയത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവര്‍ക്കൊപ്പം മെഡല്‍ പോഡിയത്തില്‍ മന്നാമനായി നില്‍ക്കുന്ന ഛേത്രിയുടെ ചിത്രം ഫിഫ അവരുടെ ലോകകപ്പിന്റെ എക്‌സ് പേജില്‍ പങ്കിട്ടു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ, മെസി എന്നിവര്‍ക്ക് പിന്നാലെ ഇടം ഛേത്രിക്കുണ്ട്.

ഇതിഹാസമായി വിരമിക്കുന്നു- എന്ന കുറിപ്പോടെയാണ് ഫിഫ ചിത്രം പങ്കിട്ടത്. ശേഷം മറ്റൊരു കുറിപ്പില്‍ ലകോത്തിലെ നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ ടിയവരില്‍ മൂന്നാം സ്ഥാനം പങ്കിടുന്ന താരമെന്നു ഛേത്രിയെ വിശേഷിപ്പിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

39ാം വയസിലാണ് സമ്മോഹനവും അവിസ്മരണീയവുമായ ഒരു യാത്രക്ക് ഛേത്രി വിരാമമിടുന്നത്. ഇന്ത്യക്കായി 145 മത്സരങ്ങള്‍ കളിച്ച് 93 ഗോളുകള്‍ നേടിയ ഛേത്രിയാണ് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരന്‍. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തും ഛേത്രിയുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അലി ദേയി, ലയണല്‍ മെസി എന്നിവരാണ് ചേത്രിക്ക് മുന്നില്‍.

ഇന്ത്യക്കൊപ്പം നാല് സാഫ് ചാമ്പ്യന്‍ഷിപ്പ്, മൂന്ന് നെഹ്റു കപ്പ്, രണ്ട് ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്, ചാലഞ്ച് കപ്പ് കിരീട നേട്ടങ്ങളില്‍ ഛേത്രി പങ്കാളിയായി. അണ്ടര്‍ 20ല്‍ കളിക്കുമ്പോള്‍ ഇന്ത്യക്കായി സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടി. ഏഴ് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ഛേത്രി നേടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?