ലോകകപ്പുമായി ഡീഗോ മറഡോണ ഫയല്‍
Fifa World Cup 2026

'ദൈവത്തിന്റെയും നൂറ്റാണ്ടിന്റെയും' ഗോള്‍ പിറന്ന വര്‍ഷം; മറഡോണയുടെ ലോകകപ്പ് നേട്ടത്തിന് 40 വയസ്സ്

1986 ജൂണ്‍ 29ന് മെക്‌സിക്കോ സിറ്റിയിലെ അസ്‌ട്രെക് സ്‌റ്റേഡിയത്തില്‍ ക്യാപ്റ്റന്‍ മറഡോണ ലോകകിരീടം ഏറ്റുവാങ്ങി. അര്‍ജന്റീനയുടെ രണ്ടാം ലോകകപ്പ് കിരീടമായിരുന്നു ഇത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ബ്യൂണസ് അയേഴ്‌സ്: കാല്‍പ്പന്തുകളിയിലെ ഇതിഹാസം ഡിഗോ മറഡോണ അര്‍ജന്റീനയ്ക്കായി ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ട് ഇന്ന് 40 വര്‍ഷം, 1986 മെക്‌സിക്കോ വേദിയായ പതിമൂന്നാമത് ലോകകപ്പ് ഫൈനലില്‍ പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ചായിരുന്നു അര്‍ജന്റീന കീരിടം നേടിയത്.

ഫൈനല്‍ മത്സരത്തില്‍ മറഡോണ ഗോള്‍ നേടിയിരുന്നില്ല. ജോസ് ലൂയി ബ്രൗണ്‍, യോര്‍ഗെ ബുര്ച്ചക, വാള്‍ടാനോ എന്നിവരായിരുന്നു അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടവര്‍. ജര്‍മനിയെ മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു അര്‍ജന്റീനയുടെ കിരീടനേട്ടം. 1986 ജൂണ്‍ 29ന് മെക്‌സിക്കോ സിറ്റിയിലെ അസ്‌ട്രെക് സ്‌റ്റേഡിയത്തില്‍ ക്യാപ്റ്റന്‍ മറഡോണ ലോകകിരീടം ഏറ്റുവാങ്ങി. അര്‍ജന്റീനയുടെ രണ്ടാം ലോകകപ്പ് കിരീടമായിരുന്നു ഇത്.

പ്രാഥമിക റൗണ്ടില്‍ ദക്ഷിണ കൊറിയയെയും ബള്‍ഗേറിയയെയും തോല്‍പ്പിച്ച അര്‍ജന്റീന ഇറ്റലിയെ സമനിലയില്‍ തളച്ചു. പ്രീ ക്വര്‍ട്ടറില്‍ ഉറുഗ്വയ്‌ക്കെതിരെ വിജയം. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ചു. പിന്നീട് വിഖ്യാതമായ ദൈവത്തിന്റെ കൈ ഗോളും നൂറ്റാണ്ടിന്റെ ഗോളും മറഡോണ നേടിയത് ഈ മത്സരത്തിലായിരുന്നു.

1986ലെ മറഡോണയുടെ അര്‍ജന്റീന ടീമില്‍ 1978 യില്‍ ലോകകപ്പ് ജയിച്ച ടീമിന്റെ നായകന്‍ ഡാനിയല്‍ പാസ്സറില്ല ഡിഫന്‍സില്‍ ഉണ്ടായിരുന്നു. ഓസ്‌കാര്‍ റഗ്ഗെരി, ജോസ് ലൂയി ബ്രൗണ്‍, കൂച്ചുഫോ ജൂലിയോ ഓലാര്‍ട്ടി ഗോയ് കോ ചെയ്അഹ് തുടങ്ങിയരും കളത്തിലിറങ്ങി. മറഡോണക്കൊപ്പം മധ്യനിരയില്‍ സെര്‍ജിയോ ബാറ്റിസ്റ്റ, ക്ലോഡിയോ ബോറി, ഹെക്റ്റര്‍ എന്റിക്ക്, റിക്കാര്‍ഡോ ഗിയൂസ്റ്റി, ട്രോബിയാനി, ക്ലോഡിയോ ടാബിയ, തുടങ്ങിയവരും കളിച്ചു. മുന്നേറ്റ നിരയില്‍ അല്മിറോണ്‍, യോര്‍ഗെ ബുര്ച്ചക, റിക്കാര്‍ഡോ ബിക്‌നി, വാള്‍ടാനോ, പെഡ്രോ പാസ്‌കല്‍.

ഇത്തവണ തുടര്‍ച്ചയായി രണ്ടാം തവണ ലോകകിരീടം നേടുമെന്നാണ് അര്‍ജന്റീന ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ മൂന്ന് മത്സരങ്ങളിലും വമ്പന്‍ വിജയം നേടിയാണ് മെസിയും കൂട്ടരും കളി തുടരുന്നത്. നോക്കൗട്ടില്‍ കാബോ വെര്‍ദെയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ നേടി മെസിയാണ് ഗോള്‍ വേട്ടക്കാരില്‍ ഒന്നാമന്‍. ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും ജോര്‍ദാനെതിരായ മത്സരത്തില്‍ മെസി സ്വന്തമാക്കി.

40 years since Maradona's World Cup victory

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്; 50 കിലോ മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ്; മുന്നറിയിപ്പ്

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ സഭയില്‍, ധനബില്‍ മറ്റന്നാള്‍

ഉറക്കം ഉണരുമ്പോൾ ആദ്യം എന്ത് കുടിക്കണം? ആരോഗ്യകരമായ 8 മോർണിങ് ഡ്രിങ്കുകൾ

തിത്തെയ് തകതെയ്‌തോം....; കുട്ടനാടിന്റെ ജലമേളകള്‍ക്ക് ഇന്ന് തുടക്കം

ഏകവ്യക്തി നിയമ ബില്‍ ഇന്ന് ബംഗാള്‍ സഭയില്‍; ടിഎംസിയില്‍ ആര് കരുത്ത് കാട്ടും?