കോർട്ടോയ്ക്കൊപ്പം സെന്നെ ലാമൻസ് source:X
Fifa World Cup 2026

അന്ന് ഒലിവര്‍ കാന്‍, ഇന്ന് ലാമന്‍സിന് പറ്റിയതും അതേ പിഴവ്; സ്‌പെയിനിനായി ഗോള്‍ അടിച്ചതും പകരക്കാരന്‍

അന്ന് ഒലിവര്‍ കാന് സംഭവിച്ചത് ഇന്നലെ ആവര്‍ത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

അന്ന് ഒലിവര്‍ കാന് സംഭവിച്ചത് ഇന്നലെ ആവര്‍ത്തിച്ചു. ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനെതിരായ നിര്‍ണായക മത്സരത്തില്‍ ബെല്‍ജിയം ഗോളിക്ക് പറ്റിയ തെറ്റാണ് ഇന്ന് സോഷ്യല്‍മീഡിയ നിറയുന്നത്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ബെല്‍ജിയത്തിന്റെ പകരക്കാരന്‍ ഗോള്‍കീപ്പര്‍ സെന്നെ ലാമന്‍സ് കൈവിട്ട പന്ത് റീബൗണ്ടിലൂടെ 88-ാം മിനിറ്റില്‍ മിഖേല്‍ മെറിനോ വലയിലാക്കിയതോടെയാണ് അതുവരെ പ്രവചനാതീതമായിരുന്ന മത്സരത്തിന്റെ വിധിയെഴുത്തായത്. തിരികെ ഗോള്‍ അടിയ്ക്കാന്‍ ബെല്‍ജിയത്തിന് സമയം ലഭിക്കുന്നതിന് മുന്‍പാണ് മെറിനോ സ്‌പെയിനിന്റെ രക്ഷകനായി മാറിയത്. സ്‌പെയിന്‍ 2-1 ന് വിജയിച്ച് ലോകകപ്പ് സെമിഫൈനലിലേക്ക് മുന്നേറി.

2002 ലോകകപ്പ് ഫൈനലില്‍ ബ്രസീലിനെതിരായ മത്സരത്തില്‍ ഒലിവര്‍ കാന് പറ്റിയ സമാനമായ പിശക് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ലാമന്‍സിന് സംഭവിച്ച തെറ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. അന്ന് കാന്‍ കൈവിട്ട പന്ത് റീബൗണ്ടിലൂടെ ഗോളാക്കിയത് റൊണാള്‍ഡോയാണ്. ബെല്‍ജിയത്തിന്റെ വിശ്വസ്തനായ ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്ടോയ്ക്ക് തുടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് 71-ാം മിനിറ്റിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മിടുക്കനായ കീപ്പര്‍ ലാമന്‍സിന് കളത്തിലിറങ്ങേണ്ടി വന്നത്.

റിയല്‍ മാഡ്രിഡ് കീപ്പറായ കോര്‍ട്ടോ പരിക്കേറ്റ് പുറത്തുപോകുന്നതിന് മുന്‍പ് നാല് സേവുകള്‍ നടത്തിയിരുന്നു. സബ്സ്റ്റിറ്റിയൂഷന് നാല് മിനിറ്റ് മുന്‍പ് അദ്ദേഹം മൈതാനത്ത് വീഴുകയായിരുന്നു. ഹൈഡ്രേഷന്‍ ബ്രേക്കിനിടെ അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും കണ്ണീരോടെയാണ് അദ്ദേഹം കളം വിട്ടത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മെറിനോ സ്‌പെയിന്റെ രക്ഷകനാകുന്നത്. 86-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങിയ മെറിനോ, മത്സരത്തിലെ തന്റെ രണ്ടാമത്തെ ടച്ചിലാണ് ഗോള്‍ നേടിയത്. പോ ക്യൂബാര്‍സിയുടെ ലോങ് ഷോട്ട് ലാമന്‍സ് കൈവിട്ടപ്പോള്‍, ബോക്‌സിലേക്ക് ഓടിക്കയറിയ മെറിനോ ആ റീബൗണ്ട് പന്ത് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

പ്രീ-ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ സ്‌പെയിന്‍ 1-0 ന് വിജയിച്ചപ്പോഴും ആഴ്‌സണല്‍ ഫോര്‍വേഡായ മെറിനോ ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയാണ് ഗോള്‍ നേടിയത്. അട്ടിമറി ലക്ഷ്യമിട്ടെത്തിയ ബെല്‍ജിയത്തിനെതിരായ നിര്‍ണായക ഗോള്‍ ആണ് മെറിനോയുടെ കാലില്‍ നിന്ന് തൊടുത്തത്.

Belgium Goalkeeper Blasted By Internet After World Cup Blunder vs Spain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കമ്മീഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍'; രമേശ് ചെന്നിത്തലയോട് അന്‍സിബ

കളഞ്ഞുകിട്ടിയ ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്‍കി; മാതൃകയായി ഗുരുവായൂര്‍ ദേവസ്വം ജീവനക്കാര്‍

ട്രൂകോളറില്‍ 1600, 140 സീരീസ് നമ്പറുകള്‍ 'സ്പാം' ആയി കാണിക്കരുതെന്ന് ട്രായ്; തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നുവെന്ന് കമ്പനി

'കിരീടം തെലുങ്ക് റീമേക്ക് ചെയ്തവര്‍ക്ക് ആ സീന്‍ ശരിയായി എടുക്കാനായില്ല; മോഹന്‍ലാലിന് മാത്രം സാധിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു'

14 വര്‍ഷം നീണ്ട കരിയറിന് വിരാമം; സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു