ലോകകപ്പില്‍ ബോസ്‌നിയ - കാനഡ മത്സരത്തില്‍ നിന്ന്  
Fifa World Cup 2026

ബോസ്‌നിയക്കെതിരെ സമനില; കാനഡയ്ക്ക് ലോകകപ്പിലെ ആദ്യത്തെ പോയിന്റ് നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ടൊറന്റോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ബോസ്‌നിയക്കെതിരെ സമനില വഴങ്ങി ആതിഥേയരായ കാനഡ. 79ആം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ കൈയ്ല്‍ ലാരിന്‍ ആണ് കാനഡയുടെ സമനില ഗോള്‍ നേടിയത്. 21ആം മിനിറ്റില്‍ ജോവോ ലൂക്കിച്ചാണ് ബോസ്‌നിയയ്ക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്. സമനിലയോടെ കാനഡ ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി. 1986ലെ മെക്‌സിക്കോ ലോകകപ്പിലും 2022 ലെ ഖത്തര്‍ ലോകകപ്പിലുമാണ് കാനഡ കളിച്ചത്. രണ്ടു തവണയും മൂന്നു മത്സരങ്ങള്‍ വീതം തോറ്റ് ആകെ ആറു തോല്‍വിയാണ് ലോകകപ്പില്‍ കാനഡയ്ക്കുണ്ടായത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലിയെ അട്ടിമറിച്ച് ലോകകപ്പിനെത്തിയ ബോസ്നിയ ആ മികവ് ആദ്യ മത്സരത്തിലും തുടര്‍ന്നു. മറുവശത്ത് പരിക്കേറ്റ ഫുള്‍ബാക്ക് അല്‍ഫോണ്‍സോ ഡേവിസിന്റെ അഭാവം കാനഡയുടെ കളിയില്‍ നിഴലിച്ചു.

കളിയുടെ തുടക്കത്തില്‍ ഇരു ടീമുകളും മികച്ച ആക്രമണങ്ങളുമായി കളംനിറഞ്ഞു കളിക്കുന്ന കാഴ്ചയായിരുന്നു. എന്നാല്‍ 10 മിനിറ്റിനു ശേഷം താളം കണ്ടെത്തിയ കാനഡ മികച്ച മുന്നേറ്റങ്ങള്‍ നടത്തി ബോസ്‌നിയയെ പ്രതിരോധത്തിലാക്കി. മികച്ച പ്രതിരോധവുമായി ബോസ്‌നിയയും കളംനിറഞ്ഞു. ജൊനാഥന്‍ ഡേവിഡും ടാനി ഒലുവസെയിയും ടയോണ്‍ ബുക്കാനനുമെല്ലാം ആഞ്ഞു ശ്രമിച്ചിട്ടും ബോസ്‌നിയയുടെ പ്രതിരോധം ഭേദിക്കാനായില്ല.

മത്സരത്തില്‍ 54 ശതമാനം പന്തടക്കവുമായി കാനഡ ഒപ്പം പിടിച്ചെങ്കിലും ഗോളടിക്കാനായില്ല. കോര്‍ണര്‍ കിക്കില്‍ സീഡ് കൊലാസിനാക് ഹെഡറിലൂടെ ഗോള്‍ മുഖത്തേക്ക് നല്‍കിയ പന്ത് ജോവോ ലൂക്കിച്ച് ഹെഡ് ചെയ്ത് വലയില്‍ എത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ലഭിച്ച ഒരേയൊരു കോര്‍ണര്‍ കിക്ക് അവസരം ബോസ്‌നിയ ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും വാശിയോടെ കളം നിറഞ്ഞു. 50 മിനിറ്റിനു ശേഷം രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ കാനഡയ്ക്ക് കഴിഞ്ഞില്ല. 79ാം മിനിറ്റില്‍ താനി ഒലുവസേയിയ്ക്ക് പകരക്കാരനായി ഇറങ്ങിയ കൈയ്ല്‍ ലാരിന്‍ രണ്ടാം മിനിറ്റില്‍ കാനഡയ്ക്കായി ആശ്വാസ സമനില ഗോള്‍ നേടി.

Bosnia-Herzegovina took an early lead via Jovo Lukic in the 21st minute

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

ആശങ്കയായി ഷിഗെല്ല വ്യാപനം; ഇതുവരെ രോഗം ബാധിച്ചത് 132 പേര്‍ക്ക്, മലപ്പുറത്ത് ഒരു മരണം

ഇരട്ട ചക്രവാതച്ചുഴി: ഇന്നും നാളെയും ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

'ജിഹാദി കമ്യൂണിസ്റ്റ്'; 'ഒരു കൊമ്പത്തെ തമ്പുരാന്റെയും, ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പോ പുല്ലേ എന്ന് പറയാത്തത്....'

SCROLL FOR NEXT