Donald Trump, Mauricio Pochettino 
Fifa World Cup 2026

'എല്ലാം എനിക്കറിയാം'; യുഎസ് കോച്ച് പൊചെറ്റിനോയ്ക്ക് ട്രംപിന്റെ ഫോൺ കോൾ! (വിഡ‍ിയോ)

ആദ്യ മത്സരത്തിൽ പരാ​ഗ്വെയെ 4-1ന് തകർത്ത് യുഎസ്എ സ്വന്തം നാട്ടിലെ ലോകകപ്പിൽ ​ഗംഭീര തുടക്കമിട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വാഷിങ്ടൻ: ലോകകപ്പിൽ ആതിഥേയരായ യുഎസ്എ ഉജ്ജ്വല വിജയത്തോടെയാണ് തുടങ്ങിയത്. ആദ്യ മത്സരത്തിൽ അവർ പരാ​ഗ്വെയെ 4-1നു തകർത്തെറിഞ്ഞാണ് യുഎസ്എ ​ഗംഭീര തുടക്കമിട്ടത്. ഇതാദ്യമായാണ് ഒരു ലോകകപ്പ് പോരാട്ടത്തിൽ അമേരിക്ക നാല് ​ഗോളുകൾ നേടുന്നത്. മത്സരത്തിന് ഇറങ്ങും മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആശംസകൾ നേർന്നു ഫോൺ വിളിച്ചു. ഇതിന്റെ വിഡിയോ യുഎസ് ടീം ഔദ്യോ​ഗിക എക്സ് പേജിൽ പങ്കിട്ടിട്ടുണ്ട്.

മുൻ ടോട്ടനം, ചെൽസി പരിശീലകൻ മൗറീസിയോ പൊചെറ്റിനോയാണ്. അദ്ദേഹത്തെയാണ് ട്രംപ് വിളിച്ചത്. ഇത്തവണ മികച്ച അവസരമാണെന്നും ഭാ​ഗ്യം ടീമിനെ തുണയ്ക്കട്ടെയെന്നും അദ്ദേഹം പൊചെറ്റിനോയെ വിളിച്ച് ആശംസിച്ചു.

'നിങ്ങൾ മികച്ച വ്യക്തിയും പരിശീലകനുമാണ്. ഇതു പറയാനാണ് ഞാൻ വിളിച്ചത്. നിങ്ങളുടെ ചരിത്രവും വിജയങ്ങളെക്കുറിച്ചുമൊക്കെ എനിക്കറിയാം. മുന്നോട്ട് പോകാനുള്ള മികച്ച അവസരമാണിത്. എല്ലാവിധ ആശംസകളും നേരുന്നു'- ട്രംപ് പൊചെറ്റിനോയോട് പറഞ്ഞു.

ട്രംപിന്റെ വാക്കുകൾക്ക് കോച്ച് നന്ദി പറഞ്ഞു. ടീമിന്റെ പ്രകടനം അമേരിക്കയ്ക്ക് അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിക്കുമെന്നും പൊചെറ്റിനോ കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അമേരിക്ക മൂന്ന് ഗോളുകള്‍ വലയിലിട്ടു. തുടര്‍ച്ചയായ യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കാനാവാതെ പരാഗ്വെ ഒടുവില്‍ തോല്‍വി സമ്മതിച്ചു.

പരാഗ്വെ താരം ഡാമിയന്‍ ബൊബാദില്ലയുടെ സെല്‍ഫ് ഗോളിലൂടെയും ഫൊലറാന്‍ ബാലഗന്റെ ഇരട്ട ഗോളിലൂടെയും മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ പകരക്കാരന്‍ ജിയോവാനി റെയ്‌നയിലൂടെയുമാണ് അമേരിക്കന്‍ മുന്നേറ്റം. രണ്ടാം പകുതിയില്‍, പകരക്കാരനായി ഇറങ്ങിയ മൗറീഷ്യോയിലൂടെ പരാഗ്വെ ആശ്വാസ ഗോള്‍ നേടി.

Donald Trump calls USMNT and Mauricio Pochettino with prediction ahead of World Cup opener

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്