FIFA World Cup 2026 awards x
Fifa World Cup 2026

ഗോള്‍ഡന്‍ ബോള്‍ റോഡ്രിയ്ക്ക്; എംബാപ്പെയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്

മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം കുബാര്‍സിക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്‌പെയിനിന്റെ ഈ ലോകകപ്പിലെ മുന്നേറ്റങ്ങള്‍ നയിച്ച റോഡ്രിയ്ക്ക്. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെയ്ക്ക്.

സ്പാനിഷ് വല കോട്ടകെട്ടി കാത്ത ഉനായ് സിമോണാണ് ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയത്. മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം യുവ സ്പാനിഷ് പ്രതിരോധ താരം പാവ് കുബാര്‍സിക്കാണ്.

ഗോള്‍ഡന്‍ ബോള്‍

ഈ ലോകകപ്പില്‍ ക്യാപ്റ്റന്റെ ആംബാന്‍ഡും അണിഞ്ഞ് കളത്തിലെത്തിയ റോഡ്രി സ്പാനിഷ് ടോട്ടല്‍ ഫുട്‌ബോളിന്റെ മുഖ്യ നടത്തിപ്പുകാരനായി കളം വാണു. സ്‌പെയിനിന്റെ മുന്നേറ്റങ്ങളും കളി നിര്‍ണയങ്ങളും വന്നത് അദ്ദേഹം വഴിയായിരുന്നു.

ഗോള്‍ഡന്‍ ബൂട്ട്

ഫ്രാന്‍സ് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടെങ്കിലും എംബാപ്പെ ചരിത്രമെഴുതിയാണ് മടങ്ങിയത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന അനുപമ നേട്ടം എംബാപ്പെ സ്വന്തമാക്കി. ഈ ലോകകപ്പില്‍ 10 ഗോളുകളും 4 അസിസ്റ്റുകളുമായാണ് താരത്തിന്റെ ഗോള്‍ഡന്‍ ബൂട്ട് നേട്ടം.

ഗോള്‍ഡന്‍ ഗ്ലൗ

സ്‌പെയിനിന്റെ രണ്ടാം ലോക കിരീടം നിര്‍ണയിച്ചതില്‍ പ്രധാനിയാണ് ഉനായ് സിമോണ്‍. ഫൈനല്‍ വരെയുള്ള മത്സരങ്ങളില്‍ ഒരേയൊരു തവണ മാത്രമാണ് സിമോണിനെ മറികടന്ന് എതിരാളിക്ക് ഈ ലോകകപ്പില്‍ പന്തെത്തിക്കാനായത്. എട്ട് കളികളില്‍ 7ലും ക്ലീന്‍ ഷീറ്റുകള്‍. 90.9 ശതമാനമാണ് താരത്തിന്റെ ഗോള്‍ സേവ് ശരാശരി.

മികച്ച യുവ താരം

19കാരനായ പാവ് കുബാര്‍സിയും അവിസ്മരണീയ പ്രകടനമാണ് പ്രതിരോധത്തില്‍ പുറത്തെടുത്തത്. ബാഴ്‌സലോണ ഡിഫന്‍ഡര്‍ അപാര ഫോമിലാണ് ഇത്തവണ പന്ത് തട്ടിയത്.

FIFA World Cup 2026 awards: Golden Ball, Golden Boot, Golden Glove and every winner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വഖഫ് ബോര്‍ഡിന് തുടരാം; ജോയിന്റ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി

'ബ്രേക്ക് കഴിഞ്ഞ് തിരികെ വന്നപ്പോൾ സിനിമയൊന്നുമില്ല, അങ്ങനെ സീരിയൽ ചെയ്തു; നമ്മുടെ ഉള്ളിൽ നിന്നാണ് നമ്മൾ സ്വതന്ത്രരാകേണ്ടത്'

കുടവയറിന് കാരണം 'ഇരിപ്പ്'; ഈ ആറ് ശീലങ്ങൾ അപകടമാണ്

സംഗീതം കരിയറാക്കാം; ഇന്ത്യൻ എയർഫോഴ്‌സിൽ മ്യൂസിഷ്യൻ ഒഴിവുകൾ

ഇനി ഒരാഴ്ച കൂടി... ഇന്ത്യൻ ഓവർസീസ് ബാങ്കിലെ 750 ഒഴിവിലേക്ക് അപേക്ഷിക്കാം