FIFA World Cup 2026 x
Fifa World Cup 2026

ഷക്കീറ പാടും 'ദായ്... ദായ്'..., കാനഡയിൽ നോറ ഫത്തേഹിയും! കാണാം ലോകകപ്പിൽ 3 ഉദ്ഘാടന ചടങ്ങുകൾ

ലോകകപ്പിലെ ആദ്യ ഉ​ദ്ഘാടന പ്രോ​ഗ്രാം ഇന്ന് രാത്രി 11.30 മുതൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മെക്സിക്കോ സിറ്റി: ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പ്. 104 മത്സരങ്ങൾ അടക്കം എല്ലാംകൊണ്ടും പുതുമ നിറഞ്ഞ ലോകകപ്പ് പോരാട്ടത്തിനാണ് തുടക്കമാകാൻ പോകുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി അരങ്ങേറുന്ന പോരാട്ടത്തിന് 3 വ്യത്യസ്ത ഉദ്ഘാടന ചടങ്ങുകളും കാണാം. 3 വ്യത്യസ്ത ന​ഗരങ്ങളിലായി രണ്ട് ദിവസമായി അരങ്ങേറുന്നത് 3 ഉദ്ഘാടന ചടങ്ങുകൾ. ജൂൺ 12നും 13നു പുലർച്ചെയുമായാണ് യുഎസ്എ, കാനഡ എന്നിവിടങ്ങളിലെ ഉദ്ഘാട ചടങ്ങുകൾ.

അതിൽ ആദ്യത്തേത് ഇന്ന് ഇന്ത്യൻ സമയം രാത്രി 11.30 മുതലാണ്. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിലാണ് ഇന്നത്തെ ഉദ്ഘാടന ചടങ്ങ്. മൂന്ന് ലോകകപ്പുകൾക്ക് (1970, 1986, 2026) വേദിയാകുന്ന ആദ്യ സ്റ്റേഡിയമാണിത്. വിഖ്യാത താരങ്ങളായ പെലെയും മറഡോണയും ഇവിടെ കിരീടം ചൂടിയിട്ടുണ്ട്. 199‌4ൽ ഇറ്റലിയുടെ റോബർട്ടോ ബാജിയോ നിർണായകമായ പെനാൽറ്റി കിക്ക് പുറത്തേക്ക് അടിച്ചു കളഞ്ഞ് നഷ്ട കാമുകനായി നിന്ന സ്റ്റേഡിയം ഇതുതന്നെ.

രാത്രി 11.30 മുതൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങും. വിഖ്യാത പോപ്പ് ​ഗായിക ഷക്കീറയും നൈജീരിയൻ ​ഗായകൻ ബർണ ബോയ്‌യും ചേർന്നു ഔദ്യോ​ഗിക ലോകകപ്പ് ​ഗാനമായ ദായ്... ദായ് ആദ്യമായി തത്സമയം ആലപിക്കും. അലജാന്ദ്രോ ഫെർണാണ്ടസ്, ജെ ബാൽവിൻ, ടൈല തുടങ്ങിയവരും ലൈവ് പ്രോ​ഗ്രാമിൽ അണിനിരക്കും. തുടർന്നു 12.30 മുതൽ ഉദ്ഘാടന പോരാട്ടം. ആതിഥേയരായ മെക്സിക്കോ- ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.

കാനഡയിലെ ടൊറന്റോയിലുള്ള ബിഎംഒ ഫീൽഡ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ. ജൂൺ 12ന് ഇന്ത്യൻ സമയം രാത്രി 11.00 മണി മുതലാണ് ചടങ്ങുകൾ. മൈക്കൽ ബുബ്ലേ, അലാനിസ് മോറിസെറ്റ് എന്നിവർക്കൊപ്പം ഇൻഡോ-കനേഡിയൻ ഗായികയും നർത്തകിയുമായ നോറ ഫത്തേഹിയും ഈ ചടങ്ങിൽ പെർഫോം ചെയ്യുന്നുണ്ട്. തുടർന്ന് കാനഡയും ബോസ്നിയ ഹെർസഗോവിനയും തമ്മിലുള്ള മത്സരം.

അമേരിക്കയിൽ ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയമാണ് ഉദ്ഘാടന ചടങ്ങിന് വേദിയാകുന്നത്. ജൂൺ 13നു പുലർച്ചെ 5.00 മണിക്ക് ആരംഭിക്കും. പോപ്പ് ​ഗായിക കാറ്റി പെറി, ഫ്യൂച്ചർ, അനിറ്റ, ലിസ, റെമ എന്നിവരും ചടങ്ങിനു കൊഴുപ്പേകും. തുടർന്നു യുഎസും പരാ​ഗ്വെയും തമ്മിലുള്ള പോരാട്ടം കാണാം.

FIFA World Cup 2026 opens with three ceremonies across Mexico City, Toronto and Los Angeles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്തെ ഭൂരിഭാഗം സ്ത്രീകൾക്കും 'പ്രിയദർശിനി' അകലെ; 132 കെഎസ്ആർടിസി ബസുകളിൽ 27 എണ്ണം മാത്രം സൗജന്യ യാത്രയ്ക്ക്

'എന്തൊരു മോശമാണ് ഈ കാണിക്കുന്നത്, അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകാൻ ഇപ്പോഴേ പരിശീലിക്കുകയാണോ ?'; സുരേഷ് ​ഗോപിക്ക് വിമർശനം

കുടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; 50 കിമി വേഗതയില്‍ ശക്തമായ കാറ്റ്

നിപ സമ്പര്‍ക്കപ്പട്ടികയില്‍77 പേര്‍; ഹൈറിസ്‌ക് പട്ടികയില്‍ രണ്ടുപേര്‍: റൂട്ട്മാപ്പ് പുറത്ത്

അമിതമാകരുത്! മഴക്കാലത്ത് നെയ്യ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT