ഗോള്‍ നേടിയ വിനീഷ്യസ് ജൂനിയറിന്റെ ആഹ്ലാദം ap
Fifa World Cup 2026

സ്‌കോട്ട്‌ലന്റിനെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാരായി ബ്രസീല്‍; വിനീഷ്യസിന് ഡബിള്‍; കളത്തിലിറങ്ങി നെയ്മര്‍

മൂന്നു മത്സരങ്ങളില്‍ രണ്ടു ജയവും ഒരു സമനിലയുമായി ബ്രസീലും മൊറോക്കോയും ഗ്രൂപ്പില്‍ 7 പോയിന്റ് പങ്കിട്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ കാനറികള്‍ ഒന്നാമതായി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മയാമി: ലോകകപ്പില്‍ സ്‌കോട്ട്‌ലന്റിനെ തകര്‍ത്ത് ബ്രസീല്‍ നോക്കൗട്ടില്‍. എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ബ്രസീലിന്റെ മുന്നേറ്റം. വിനീഷ്യസ് ജൂനിയര്‍ ഡബിള്‍ അടിച്ചപ്പോള്‍ മൂന്നാം ഗോള്‍ മത്തേയൂസ് കൂഞ്ഞയുടെ വകയായിരുന്നു. മഞ്ഞപ്പടയുടെ മിന്നലാക്രമണത്തിന് മുന്നില്‍ നന്നായി കളിച്ച സ്‌കോട്ടിഷ് താരങ്ങള്‍ പകച്ചുപോയി. ഇടയ്ക്കിടെ മുന്നേറ്റം ശക്തമായെങ്കിലും ബ്രസീലിന്റെ വന്‍മതില്‍ ഭേദിക്കാനായില്ല. മൂന്നു മത്സരങ്ങളില്‍ രണ്ടു ജയവും ഒരു സമനിലയുമായി ബ്രസീലും മൊറോക്കോയും ഗ്രൂപ്പില്‍ 7 പോയിന്റ് പങ്കിട്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ കാനറികള്‍ ഒന്നാമതായി. നെയ്മര്‍ മിനിറ്റില്‍ പകരക്കാരനായി കളിക്കാനിറങ്ങി

വിനീഷ്യസ് ജൂനിയറാണ് മഞ്ഞപ്പടയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ഏഴാംമിനിറ്റിലായിരുന്നു മനോഹര ഗോള്‍. ഗോള്‍ വഴങ്ങിയ ശേഷം ഒത്തിണക്കത്തോടെയാണ് സ്‌കോട്ടിഷ് താരങ്ങള്‍ കളിച്ചത്. 22 ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ വീണ്ടും പന്ത് വലയില്‍ എത്തിച്ചെങ്കിലും വാര്‍ പരിശോധനയ്ക്കു ശേഷം റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു. ജാക്ക് ഹെന്‍ഡ്രിയില്‍ നിന്ന് പന്ത് തട്ടിയെടുത്ത് ഗോള്‍ വലയിലെത്തിക്കുന്നതിന് മുന്‍പ് വിനീഷ്യസ് ജൂനിയര്‍ അദ്ദേഹത്തെ ഫൗള്‍ ചെയ്തതായി വിഡിയോ റിവ്യുവില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റഫറി ഗോള്‍ നിഷേധിച്ചത്.

ആദ്യ പകുതിയുടെ അധികസമയത്ത് വിനീഷ്യസ് വീണ്ടും ബ്രസീലിന്റെ ലീഡുയര്‍ത്തി. 60 ാം മിനിറ്റില്‍ മത്തേയൂസ് കൂഞ്ഞയിലൂടെ ബ്രസീല്‍ മൂന്നാം ഗോള്‍ നേടി. ബ്രൂണോ ഗുയിമാറെസിന്റെ റിവേഴ്സ് പാസ് സ്വീകരിച്ച കൂന്യ പന്ത് വലയിലെത്തിച്ചു. 64 ാം മിനിറ്റില്‍ സ്‌കോട്ലന്‍ഡ് താരം സ്‌കോട്ട് മക്ടോമിനെയുടെ ഹെഡര്‍ ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ രക്ഷപ്പെടുത്തി. സൂപ്പര്‍ താരം നെയ്മര്‍ 76 ാം മിനിറ്റില്‍ പകരക്കാരനായി കളിക്കാനിറങ്ങി. ഈ ലോകകപ്പില്‍ ആദ്യമായാണ് നെയ്മാര്‍ കളിക്കാനിറങ്ങുന്നത്.

FIFA World Cup 2026: Selecao Roar Into Knockout

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; 79 മരണം; അടിയന്തരാവസ്ഥ

'പരാതി നല്‍കിയത് വെള്ളരി പ്രാവുകള്‍, കൊടും ഭീകരന്‍ ടിജി മോഹന്‍ദാസിന് ജാമ്യം'; കുറിപ്പുമായി കെ സുരേന്ദ്രന്‍

രാഹുലിനൊപ്പമുള്ള യുവതിയും കുഞ്ഞും ആരാണ്?; അറിയാന്‍ താത്പര്യമുണ്ടെന്ന് കേന്ദ്രമന്ത്രി

ജെന്‍സിയെ പഠിക്കാന്‍ സംഘപരിവാര്‍; ബിജെപി ഉള്‍പ്പെടെ 32 സംഘടനകളുടെ യോഗം 19 മുതല്‍

'അപ്പോ കുട്ടിയ്ക്ക് ചിരിക്കാന്‍ അറിയാം; സര്‍ക്കാര്‍ ജോലി തരപ്പെടുത്താനുള്ള തത്രപ്പാട്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം