Johan Manzambi x
Fifa World Cup 2026

73ാം മിനിറ്റിന് ശേഷം പിറന്നത് 5 ഗോളുകള്‍! മൻ‌സാംബി ഡബിളിൽ സ്വിസ് പടയുടെ 'ത്രില്ലർ ക്ലൈമാക്സ്'

ബോസ്‌നിയയെ 4-1ന് തകര്‍ത്ത് സ്വിറ്റ്‌സര്‍ലന്‍ഡ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലൊസാഞ്ചലസ്: കളിയുടെ 73ാം മിനിറ്റ് വരെ ഒരു ഗോളും ഇല്ല. പിന്നീട് കണ്ടത് ഗോളിന്റെ ഒഴുക്കും കിടിലന്‍ ക്ലൈമാക്‌സും! അവസാന 17 മിനിറ്റിനിടെ പിറന്നത് 5 ഗോളുകള്‍. അതില്‍ 4 ഗോള്‍ സ്വിറ്റ്‌സര്‍ലന്‍ഡും ഒരു ഗോള്‍ ബോസ്‌നിയ ഹെര്‍സഗോവിനയും നേടി. ഫിഫ ലോകകപ്പിലെ സ്വിറ്റ്‌സര്‍ലന്‍ഡ്- ബോസ്‌നിയ ഹെര്‍സഗോവിന മത്സരം കണ്ടവര്‍ക്ക് ഒരു ത്രില്ലര്‍ സിനിമ കണ്ട പ്രതീതി. പകരക്കാരായി ഇറങ്ങിയ താരങ്ങള്‍ മത്സര ഗതി തന്നെ അപ്പാടെ മാറ്റിയപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 4-1നു ബോസ്‌നിയയെ തകര്‍ത്തു.

കളിയുടെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ 74ാം മിനിറ്റില്‍ 20കാരന്‍ ജൊണ്‍ മന്‍സാംബിയാണ് ബോസ്‌നിയന്‍ പ്രതിരോധം ഒടുവില്‍ പൊളിച്ചത്. താരം ഇരട്ട ഗോളുകളും നേടി. 84ാം മിനിറ്റില്‍ റൂബന്‍ വര്‍ഗാസ്, 90ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ വലയിലാക്കി മാന്‍സംബി വീണ്ടും സ്വിസ് പടയെ മുന്നിലെത്തിച്ചു. 90 മിനിറ്റ് പിന്നിട്ട് മത്സരം ഇഞ്ച്വറി സമയത്തേക്ക് കടന്നപ്പോള്‍ ഗ്രനിത് ഷാകയുടെ വക സ്വിസ് ടീമിന്റെ നാലാം ഗോളും വന്നു. പെനാല്‍റ്റിയില്‍ നിന്നാണ് ഷാകയുടെ ഗോള്‍. അവസാന ഇഞ്ച്വറി സമയത്തിന്റെ മൂന്നാം മിനിറ്റിലാണ് ബോസ്‌നിയ ആശ്വാസ ഗോള്‍ നേടിയത്. എര്‍മിന്‍ മാഹ്മിക്കാണ് വല ചലിപ്പിച്ചത്. അതിനിടെ 80ാം മിനിറ്റില്‍ താരിക് മഹ്‌രോംവിച് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തു പോയത് ബോസ്‌നിയയ്ക്ക് വന്‍ അടിയായി മാറുകയും ചെയ്തു. എര്‍മിന്‍ മഹ്മിക്കാണ് ബോസ്‌നിയയുടെ ആശ്വാസ ഗോള്‍ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ സ്വിസ് പടയുടെ ആധിപത്യം കളിയില്‍ കണ്ടു. എന്നാല്‍ ആദ്യ ഗോള്‍ നീക്കം വന്നത് ബോസ്‌നിയയുടെ ഭാഗത്തു നിന്നാണ്. പിന്നീട് സ്വിസ് പട കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നത്. അതിനിടയിലും ബോസ്‌നിയ സ്വിസ് ഗോള്‍ മുഖം വിറപ്പിക്കുന്നുണ്ടായിരുന്നെങ്കിലും ഗോള്‍ മാത്രം ലക്ഷ്യത്തിലെത്തിക്കാനായില്ല.

ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയുടെ 70 മിനിറ്റുകള്‍ക്ക് ശേഷമാണ് കളിയുടെ ഗതി തന്നെ പറ്റെ മാറിയത്. 70ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ മന്‍സാംബിയാണ് 74ാം മിനിറ്റില്‍ ബോസ്‌നിയന്‍ പ്രതിരോധം പൊളിച്ചത്. ഇടതു വിങ്ങിലൂടെ റൂബന്‍ വര്‍ഗാസിന്റെ മുന്നേറ്റമാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. ബോസ്‌നിയ താരം ക്ലിയര്‍ ചെയ്ത പന്ത് നേരെ കിട്ടിയത് മന്‍സാംബിയുടെ കാലില്‍. മനോഹരമായൊരു വോളിയിലൂടെ താരം പ്രതിരോധം പൊട്ടിച്ച് ഗോള്‍ വലയിലിട്ടു.

പിന്നാലെയാണ് 80ാം മിനിറ്റില്‍ മഹ്‌രോവിച് ചുവപ്പ് കാര്‍ഡ് കണ്ടത്. സ്വിസ് താരത്തെ ബോക്‌സിനു തൊട്ടുവെളിയില്‍ വീഴ്ത്തിയതിനാണ് ശിക്ഷ. ഇതോടെ ബോസ്‌നിയ അവസാന ഘട്ടത്തില്‍ 10 പേരായി ചുരുങ്ങിയത് സ്വിസ് നിര മുതലാക്കുകയും ചെയ്തു.

84ാം മിനിറ്റില്‍ ബ്രീല്‍ എംബോളോയുടെ പാസില്‍ നിന്ന് റൂബന്‍ വര്‍ഗാസ് രണ്ടാം ഗോള്‍ നേടി. 90ാം മിനിറ്റില്‍ വര്‍ഗാസിന്റെ അസിസ്റ്റില്‍ മന്‍സാംബി തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി. പിന്നാലെ ബോസ്‌നിയയുടെ ആശ്വാസ ഗോള്‍. കളി തീരാന്‍ നിമിഷങ്ങള്‍ നില്‍ക്കെ അമര്‍ മെമിക്കിന്റെ പിഴവ് സ്വിസ് ടീമിന് പെനാല്‍റ്റി സമ്മാനിച്ചു. ഷാകയുടെ കിക്ക് പാഴാകാതെ വലയില്‍ കയറിയത് അവര്‍ നാലാം ഗോളും നേടി മത്സരം സുരക്ഷിതമാക്കി. ജയത്തോടെ സ്വിറ്റ്‌സര്‍ലന്‍ഡ് 4 പോയിന്റുമായി ഗ്രൂപ്പില്‍ തലപ്പത്ത്.

Johan Manzambi scored twice: switzerland produced a remarkable late surge to defeat bosnia and herzegovina 4-1 in their FIFA World Cup 2026 Group B clash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: ബജറ്റും 'വിസ്മയിപ്പിക്കുമോ'? ഉറ്റുനോക്കി കേരളം

നിപ ബാധിതന്റെ നില ഗുരുതരമായി തുടരുന്നു; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; വിസ്മയങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം

ഖത്തര്‍ വലയില്‍ കാനഡയുടെ ഗോള്‍ വര്‍ഷം; ജൊനാഥന്‍ ഡേവിഡിന് ഹാട്രിക്ക്; 2 ചുവപ്പ് കാര്‍ഡുകള്‍, 6 ഗോളുകള്‍!

പകര്‍ച്ചവ്യാധി വ്യാപനം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ഡ്രൈ ഡേ

SCROLL FOR NEXT