FIFA World Cup 2026 Final x
Fifa World Cup 2026

ഒരു ടിക്കറ്റിന് 24 ലക്ഷം! ലോകകപ്പ് ഫൈനൽ സർവകാല റെക്കോർഡിൽ

യുഎസ് കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ചലവേറിയ മത്സരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനൽ മത്സരത്തിനായുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ. ഇപ്പോൾ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട് ശ്രദ്ധേയ വാർത്തയാണ് വരുന്നത്. ഫൈനൽ കാണാനുള്ള ഒരു ടിക്കറ്റിന്റെ വിലയാണ് ഞെട്ടിക്കുന്നത്. ന്യൂയോർക്കിലെ ന്യൂജേഴ്സിയിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് അർജന്റീനയും സ്പെയിനും തമ്മിലുള്ള കലാശപ്പോരാട്ടം.

യുഎസ് കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ചലവേറിയ മത്സരമായി ലോകകപ്പ് ഫൈനൽ മാറാൻ ഒരുങ്ങുകയാണ്. ഫോബ്സ് റിപ്പോർട്ട് അനുസരിച്ച് ഫൈനൽ മത്സരത്തിലെ ഏറ്റവും കുറ‍ഞ്ഞ നിരക്ക് 6,943 ഡോളറാണ് (ഏതാണ്ട് 5.8 ലക്ഷം രൂപ). ഇത് അർജന്റീന- ഇം​ഗ്ലണ്ട് രണ്ടാം സെമി ഫൈനൽ പോരാട്ടത്തിന്റെ ടിക്കറ്റ് നിരക്കിനേക്കാൾ (7,200 ഡോളർ) അൽപ്പം കുറവാണ്.

പ്രമുഖ ടിക്കറ്റ് പ്ലാറ്റ്ഫോമായ ടികിപിക് നൽകുന്ന വിവരമനുസരിച്ച് ഫൈനൽ പോരാട്ടത്തിന്റെ ശരാശരി ടിക്കറ്റ് വില 11,327 ഡോളറാണ് (ഏതാണ്ട് 9.5 ലക്ഷം രൂപ). യുഎസ്എയിൽ നടന്ന ഒരു കായിക മത്സരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശരാശരി നിരാക്കണിത്. ഫൈനലിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് വില 28,479 ഡോളറാണ് (ഏതാണ്ട് 23.8 ലക്ഷം രൂപ)! മെറ്റ്ലൈഫ് സ്റ്റേഡിയത്തിലെ സെക്ഷൻ 115എ ടിക്കറ്റുകൾക്കാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്.

ഈ ലോകകപ്പ് ഫൈനലിനു മുൻപ് യുഎസിലെ ഏറ്റവും ചെലവേറിയ കായിക മത്സരമെന്ന ഖ്യാതി 2024ൽ അരങ്ങേറിയ സാൻ ഫ്രാൻസിസ്കോ 49 ഇആർഎസും കൻസാസ് സിറ്റി ചീഫ്സും തമ്മിൽ നടന്ന സൂപ്പർ ബോൾ പോരാട്ടമാണ്. ഈ മത്സരത്തിന്റെ ശരാശരി ടിക്കറ്റ് വില 9,411 ഡോളറായിരുന്നു.

The FIFA World Cup 2026 final is all set to be the most expensive US sporting event ever, according to a report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനിക്ക് വിമുഖത, വിമാനയാത്രയ്ക്കിടെ മനസ് മാറ്റി; വിഴിഞ്ഞത്തിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് ഓർത്തെടുത്ത് ശശി തരൂർ

മലപ്പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു; കാസര്‍കോട് ഒന്നര വയസ്സുകാരനും കടിയേറ്റു

20 ദിവസത്തെ നിരാഹാരം; സോനം വാങ്ചുക്കിന്റെ ശരീരത്തിൽ സംഭവിക്കുന്നത്..., ഡോക്റുടെ കുറിപ്പ്

'രോഹിത് ശർമ ഇനിയും കളിക്കും, വിരമിക്കില്ല'

ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ രാവിലെ നല്‍കി; പിഎസ് സി പരീക്ഷ റദ്ദാക്കി