'അർജന്റീന ലോക ചാംപ്യൻമാർ, മെസിക്ക് രണ്ടാം കിരീടം'; 2019ലും 2021ലും പ്രത്യക്ഷപ്പെട്ട അവിശ്വസനീയ പ്രവചനങ്ങൾ!

2019ൽ വന്ന ഒരു പ്രവചനവും 2021ൽ പ്രത്യക്ഷപ്പെട്ട മറ്റൊരു പ്രവചനവും വീണ്ടും കുത്തിപ്പൊക്കി സമൂഹ മാധ്യമങ്ങൾ
Argentina's Lionel Messi (10) celebrates after the World Cup semifinal soccer match between England and Argentina in Atlanta
Argentina to Win 2026 World Cup Unbelievable Viral Predictions from 2019 and 2021ap
Updated on
2 min read

2026ലെ ലോകകപ്പിൽ സ്പെയിനിനെ വീഴ്ത്തി അർജന്റീന ലോക ചാംപ്യൻമാരാകും. അഞ്ച് വർഷം മുൻപുള്ള ഒരു അവിശ്വസനീയ പ്രവചനം! 2026 ലോകകപ്പ് ഫൈനൽ നടക്കാനിരിക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് 2021ലെ ഈ പ്രവചനം.

2021 ജൂലൈയിൽ @actuallyimthe എന്ന എക്സ് അക്കൗണ്ട് പങ്കുവെച്ച ആ ട്വീറ്റിൽ 2026 ലോകകപ്പ് ഫൈനലിൽ അർജന്റീന സ്പെയിനിനെ 3-2 ന് തോൽപ്പിക്കുമെന്ന് പ്രവചിച്ചിരുന്നു. ഈ പ്രവചനം യാഥാർഥ്യമാകുന്നതിന് തൊട്ടരികിലാണ് ഫുട്ബോൾ ലോകം നിലവിൽ നിൽക്കുന്നത്. സ്പെയിനിനെ അർജന്റീന പരാജയപ്പെടുത്തി കിരീടം നിലനിലനിർത്തിയാൽ ഈ പോസ്റ്റ് പൂർണമായി യാഥാർഥ്യമാകും. ഈ പ്രവചനത്തിലെ സ്കോർലൈൻ കൂടി ഒത്തുവരുമോ എന്ന് മാത്രമാണ് അറിയേണ്ടത്.

Argentina's Lionel Messi (10) celebrates after the World Cup semifinal soccer match between England and Argentina in Atlanta
കൊക്കെയ്ൻ, തോക്ക്, സെക്സ് റാക്കറ്റ്...! ആരാണ് ലോകകപ്പ് ഫൈനൽ റഫറി വിൻസിച്?

ആ വൈറൽ പ്രവചനം?

2026 ലോകകപ്പ് ഫൈനലിൽ അർജന്റീന സ്പെയിനിനെ 3-2 ന് തോൽപ്പിച്ചിരിക്കുന്നു- കളി തീർന്നതിനു പിന്നാലെ എന്ന സങ്കൽപ്പത്തിലാണ് പോസ്റ്റ് അന്ന് പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റ് പങ്കുവെച്ച സമയത്ത് ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല. ടൈം ലൈനിൽ എവിടെയോ മറഞ്ഞുകിടന്ന വെറുമൊരു സാധാരണ ഊഹം മാത്രമായിരുന്നു അത്. എന്നാൽ സ്പെയിനും അർജന്റീനയും ഫൈനലിലേക്ക് യോഗ്യത നേടിയതോടെയാണ് ഇന്റർനെറ്റ് ലോകം ഈ പഴയ പോസ്റ്റ് തിരഞ്ഞുപിടിക്കാൻ തുടങ്ങിയത്.

നിലവിൽ ഈ പോസ്റ്റിന് 1,51,000ത്തിലധികം ലൈക്കുകളും പതിനായിരക്കണക്കിന് റീപോസ്റ്റുകളും ലഭിച്ചുകഴിഞ്ഞു. അവിശ്വാസം മുതൽ കറുത്ത ഹാസ്യം വരെയുള്ള പ്രതികരണങ്ങളാണ് ആരാധകർ നൽകുന്നത്. ഒരു ഉപയോക്താവ് ചോദിച്ചത്, 'ഇയാൾ ഇതങ്ങനെ അറിഞ്ഞു?' എന്നാണ്. മറ്റൊരു ആരാധകൻ ചോദിച്ചത് '2022 ലോകകപ്പിന് മുൻപാണല്ലോ ഇത് ട്വീറ്റ് ചെയ്തത്, ആരാണ് നിങ്ങളുടെ സോഴ്സ് എന്ന് ദയവായി പറയാമോ?'.

'ഡിലമ്മ' എന്ന പേരുള്ള ഈ അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രം ഡിസ്നി കഥാപാത്രമായ സ്റ്റിച്ച് ആണ്. 2017ൽ എക്സിൽ (ട്വിറ്റർ) ചേർന്ന ഈ അക്കൗണ്ട് പ്രധാനമായും ഗെയിമിങ് ഉള്ളടക്കങ്ങൾ പങ്കുവെക്കാനാണ് ഉപയോഗിച്ചിരുന്നത്.

2025 ഡിസംബർ 12ന് ശേഷം ഈ അക്കൗണ്ടിൽ നിന്ന് മറ്റ് പോസ്റ്റുകളൊന്നും വന്നിട്ടില്ല. എന്നാൽ ഇംഗ്ലണ്ടിനെതിരെയുള്ള അർജന്റീനയുടെ വിജയത്തിന് ശേഷം ഈ ഉപയോക്താവ് തന്റെ പഴയ വൈറൽ ട്വീറ്റിന് താഴെ ഒരു 'വാച്ച്' ഇമോജി മാത്രം മറുപടിയായി നൽകിക്കൊണ്ട് തിരിച്ചെത്തി. ഇത് വീണ്ടും പ്രതികരണ തരംഗം സൃഷ്ടിച്ചു. ഈ പോസ്റ്റിട്ട ആൾ ഇപ്പോഴും ജീവനോടെയുണ്ടാകുമെന്ന് കരുതുന്നു എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

ഇതിനുപുറമെ, 2019 ജൂലൈ 3ന് ഏശയ്യ എന്ന മറ്റൊരു അക്കൗണ്ട് പങ്കുവെച്ച പഴയൊരു പ്രവചനത്തിന്റെ സ്ക്രീൻഷോട്ടും ഈ അക്കൗണ്ട് പങ്കുവെച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു- '39കാരനായ മെസി 2026ൽ തന്റെ തുടർച്ചയായ രണ്ടാമത്തെ ലോകകപ്പ് കിരീടം ഉയർത്തും. നിങ്ങൾ ഇത് ആദ്യമായി ഇവിടെയാണ് കേൾക്കുന്നത്'- മെസി ഇപ്പോൾ കൃത്യം 39 വയസുകാരനാണ്! ഈ പ്രവചനങ്ങളുടെ നിഗൂഢതകൾ അങ്ങനെ നീളുന്നു.

ചുമ്മാ തട്ടിപ്പോ?

എന്നാൽ ഈ അത്ഭുത പ്രവചനത്തെ സംശയിക്കുന്നവരും കുറവല്ല. ഒരു നിരീക്ഷകൻ ചൂണ്ടിക്കാണിച്ചത് ഇങ്ങനെയാണ്. ഇതൊരു ബെയ്റ്റ് അക്കൗണ്ടാണ്. അവർ ഭാവിയിൽ നടക്കാൻ സാധ്യതയുള്ള നൂറുകണക്കിന് കാര്യങ്ങൾ മുൻകൂട്ടി പോസ്റ്റ് ചെയ്യും. പിന്നീട് ഭാവിയിൽ അതിലൊന്ന് യാഥാർഥ്യമാകുമ്പോൾ ബാക്കിയുള്ള പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത് തങ്ങളൊരു അത്ഭുത പ്രവാചകനാണെന്ന് വരുത്തിത്തീർക്കും. ഈ വിശദീകരണവും പൂർണമായി തള്ളിക്കളയാനാവില്ല.

ഈ ട്വീറ്റിന് പിന്നിലെ വ്യക്തി വെറുമൊരു ഭാഗ്യവാൻ മാത്രമാണോ അതോ മികച്ചൊരു ഫുട്ബോൾ നിരീക്ഷകനാണോ അതുമല്ല ഇന്റർനെറ്റ് വിശ്വസിക്കാൻ ആഗ്രഹിക്കുന്നത് പോലെ ഒരു 'ടൈം ട്രാവലർ' ആണോ എന്നത് വരും ദിവസങ്ങളിൽ അറിയാം. എന്തായാലും 2026 ലോകകപ്പ് ഫൈനലിന് മറ്റൊരു ടൂർണമെന്റിനുമില്ലാത്ത ഒരു അപൂർവ പശ്ചാത്തലം ലഭിച്ചുകഴിഞ്ഞു. 2021ലെ ആ അഞ്ച് വാക്കുകൾ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ പ്രവചനമായി മാറുമോ ഇല്ലയോ എന്ന് ഞായറാഴ്ച രാത്രിയോടെ അറിയാം!

Argentina's Lionel Messi (10) celebrates after the World Cup semifinal soccer match between England and Argentina in Atlanta
ലോക ജേതാക്കൾക്ക് 'സ്പെഷ്യൽ മോതിരം' സമ്മാനം! 96 വർഷത്തെ ചരിത്രത്തിൽ ഇങ്ങനെ ഒന്ന് ആദ്യം
Argentina's Lionel Messi (10) celebrates after the World Cup semifinal soccer match between England and Argentina in Atlanta
'ഇത് ഡീ​ഗോയ്ക്കുള്ള സമ്മാനം, അദ്ദേഹം മുകളിരുന്ന് ആസ്വ​ദിക്കുന്നുണ്ടാകും'- മറഡോണയെ സ്മരിച്ച് മെസി
Argentina's Lionel Messi (10) celebrates after the World Cup semifinal soccer match between England and Argentina in Atlanta
അന്ന് മെസി കുളിപ്പിച്ച കുഞ്ഞ്, 19 വര്‍ഷത്തിനിപ്പുറം കലാശപ്പോരില്‍ എതിരാളി! വിധി എഴുതിയ മാന്ത്രിക ഫോട്ടോ
Summary

A five-year-old post on X has become one of the most talked-about storylines of the 2026 FIFA World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com