Spain vs Argentina ap
Fifa World Cup 2026

ഫൈനല്‍ വീണ്ടും കളിക്കണം; ഫിഫയ്ക്ക് നിവേദനവുമായി ആര്‍ജന്റീന ആരാധകര്‍

മത്സരത്തിനിടയില്‍ റഫറിയിംഗിലെ പിഴവുകള്‍ ആരോപിച്ചാണ് മത്സരം റദ്ദാക്കാനും വീണ്ടും നടത്താനും അര്‍ജന്റീന ആരാധകര്‍ ആവശ്യപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ബ്യൂണസ് അയേഴ്‌സ്: ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍. ഒരുലക്ഷത്തോളം ആരാധകരാണ് അര്‍ജന്റീന - സ്‌പെയിന്‍ പോരാട്ടം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് ഓണ്‍ലൈന്‍ മുഖാന്തരം ഹര്‍ജി നല്‍കിയത്. ന്യൂയോര്‍ക് ജേഴ്‌സി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും ഇരുടീമുകളും ഗോള്‍ നേടാതെ വന്നതോടെ അധികസമയത്തായിരുന്നു സ്‌പെയിനിന്റെ വിജയം. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്‌പെയിന്‍ ലോകകപ്പ് കിരീടം ഉയര്‍ത്തി.

മത്സരത്തിനിടയില്‍ റഫറിയിംഗിലെ പിഴവുകള്‍ ആരോപിച്ചാണ് മത്സരം റദ്ദാക്കാനും വീണ്ടും നടത്താനും അര്‍ജന്റീന ആരാധകര്‍ ആവശ്യപ്പെട്ടത്. ചേഞ്ച് ഡോട്ട് ഓആര്‍ജി ആരംഭിച്ച ഓണ്‍ ലൈന്‍ ഹര്‍ജിയില്‍ ഇതിനകം ഒരുലക്ഷത്തോളം ആളുകളാണ് ഒപ്പുവച്ചത്. ഫൈനല്‍ മത്സരം നിയന്ത്രിച്ച സ്ലോവേനിയന്‍ റഫറി സ്‌ലാവാകോ വിന്‍സിച്ചിനെതിരെ രൂക്ഷ ആരോപണങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

മത്സരത്തിലെ റഫറിയുടെ വിവിധ തീരുമാനങ്ങള്‍ ഫിഫ പുനഃപരിശോധിക്കണം. റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ മത്സരഫലത്തെ സ്വാധീനിച്ചതായും ക്രമക്കേടുകള്‍ നടന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആരോപണത്തില്‍ അതിനുതകുന്ന തെളിവകുള്‍ ഒന്നും തന്നെയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഫിഫയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

ഫൈനല്‍ മത്സരത്തിലെ 106 ാം മിനിറ്റില്‍ ഫെറാന്‍ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോള്‍ നേടിയത്. 2010 ലാണ് മുന്‍പ് സ്പാനിഷ് പട ലോകകപ്പ് ജേതാക്കളായത്. ഫൈനലില്‍ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്‌പെയിന്‍ സ്വന്തമാക്കി.

Sore losers? Argentina fans cry foul, demand FIFA replay World Cup final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിൻ രാജ് വധക്കേസ്: മുഖ്യപ്രതി ഡോ. എ കെ റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 633 lottery result

'ബാലനും' 'പള്ളിച്ചട്ടമ്പി'യും ഒപ്പം സാമന്തയുടെ ബ്ലോക്ക്ബസ്റ്ററും; ഈ ആഴ്ച ഒടിടിയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പെരുമഴ

ശരീരത്തിൽ മസിലു തുടിക്കുന്ന അനുഭവം ഉണ്ടായിട്ടില്ലേ? മസിൽ ട്വിച്ചിങ്ങിന് പിന്നിലെ കാരണങ്ങൾ

കഞ്ചിക്കോട് ഹയർസെക്കൻഡറി സ്കൂളിൽ തെളിവെടുപ്പ് നടത്തി ബാലാവകാശ കമ്മീഷൻ