ഫ്രാന്‍സ് ടീം പരിശീലനത്തില്‍  എപി
Fifa World Cup 2026

ഇനി സെമി പോരാട്ടച്ചൂടിലേക്ക്; എംബാപ്പെ vs യമാൽ, ഫ്രാൻസും സ്പെയിനും ഇന്ന് നേർക്കുനേർ

ഇന്ത്യൻ സമയം രാത്രി 12.30ന്‌ ടെക്‌സസിലെ ഡാലസ് സ്റ്റേഡിയത്തിലാണ്‌ മത്സരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ടെക്‌സസ്‌: ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം. ആദ്യ സെമിയിൽ യൂറോപ്യൻ കരുത്തരായ ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30ന്‌ ടെക്‌സസിലെ ഡാലസ് സ്റ്റേഡിയത്തിലാണ്‌ മത്സരം. കിലിയൻ എംബാപ്പെ- ലമീൻ യമാൽ പോരാട്ടം എന്ന നിലയിൽ സെമി ഫൈലൻ മത്സരം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ക്വാർട്ടറിൽ മൊറോക്കോയെ രണ്ട്‌ ഗോളിന്‌ കീഴടക്കിയാണ്‌ ഫ്രാൻസ്‌ സെമിയിലെത്തിയത്. ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെയാണ്‌ ഫ്രാൻസിന്റെ കുന്തമുന. എട്ട്‌ ഗോൾ നേടിയ എൺബാപ്പെ ​ഗോൾഡൻ ബൂട്ടിനായി മെസിയുമായി കടുത്ത പോരാട്ടത്തിലാണ്. തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ടാണ് മുൻ ചാംപ്യന്മാരായ ഫ്രാൻസ് ഇറങ്ങുന്നത്. ഏറ്റവും മികച്ച മുന്നേറ്റനിരയാണ്‌ ദിദിയർ ദെഷാം പരിശീലിപ്പിക്കുന്ന ഫ്രാൻസിനുള്ളത്‌.

ക്വാർട്ടറിൽ ബൽജിയത്തെ പരാജയപ്പെടുത്തിയാണ് യൂറോ ചാംപ്യൻമാരായ സ്‌പെയിൻ സെമിയിലെത്തിയത്. 2-1 നായിരുന്നു സ്പെയിന്റെ വിജയം. 2010 ന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് സെമിയിലെത്തുന്നത്. എത്ര വമ്പന്മാരായ എതിരാളികളെയും തളച്ചിടാനാകുമെന്ന ആത്മവിശ്വാസവുമായാണ്, കരുത്തരായ പ്രതിരോധ നിരയുള്ള സ്പെയിനിന്റെ വരവ്. ലൂയിസ്‌ ഡാ ലെ ഫുയന്റെയാണ്‌ പരിശീലകൻ. രണ്ടാം സെമിയിൽ ബുധനാഴ്‌ച രാത്രി 12.30ന്‌ നിലവിലെ ജേതാക്കളായ അർജന്റീന ഇംഗ്ലണ്ടിനെ നേരിടും.

World cup semi-final battle; France and Spain face off today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു , എട്ട് പേർക്ക് പരിക്ക്

ഇനി തോൽക്കാനാകില്ല! ഇന്ത്യൻ ടീമിന് ഇന്ന് ഏകദിന പരീക്ഷണം; എതിരാളി ഇംഗ്ലണ്ട്

പിഎസ് സി ലിസ്റ്റില്‍ പെണ്‍മക്കളെ തിരുകിക്കയറ്റി; ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു

ബഹിരാകാശത്തേക്ക് ഒറ്റ 'പ്പാലം'; അനിൽ മേനോന്റെ യാത്ര ഇന്ന്

പ്രതിപക്ഷ ഉപനേതാവ്: സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം; ബിനോയ് വിശ്വവുമായി ഇന്ന് ചര്‍ച്ച