ഇന്ത്യന്‍ താരങ്ങള്‍ ട്വിറ്റര്‍
Sports

ഛേത്രിക്ക് പകരം ആര്? ഇന്ത്യ ജീവന്‍മരണ പോരിന്

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ഖത്തറിനെതിരെ, മത്സരം രാത്രി 9.15 മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: നീണ്ട കാലത്തിനു ശേഷം ഇതിഹാസ താരവും മുന്നില്‍ നയിച്ച ക്യാപ്റ്റനുമായ സുനില്‍ ഛേത്രിയില്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കളത്തിലിറങ്ങുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് അന്താരാഷ്ട്ര കരിയറിനു വിരാമമിട്ട ഛേത്രിയുടെ അഭാവത്തില്‍ ഇന്ത്യ ഇന്ന് നിര്‍ണായക പോരാട്ടത്തില്‍ ഖത്തറിനെ നേരിടുന്നു.

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്കിന്നു ജീവന്‍മരണ പോരാട്ടം. ജയിച്ചാല്‍ മാത്രം പ്രതീക്ഷ നിലനിര്‍ത്താനുള്ള അവസരമാണ് ഇന്ത്യക്ക്. പരാജയപ്പെട്ടാല്‍ ഒരിക്കല്‍ കൂടി ലോകകപ്പ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിക്കും.

ഛേത്രിയുടെ അഭാവത്തില്‍ ഗോള്‍ കീപ്പര്‍ ഗര്‍പ്രീത് സിങ് സന്ധുവാണ് ക്യാപ്റ്റന്‍. മുന്നേറ്റ താരങ്ങളായി നിലവില്‍ ടീമിലുള്ള മന്‍വീര്‍ സിങ്, റഹിം അലി, വിക്രം പ്രതാപ് സിങ്, ഡേവിഡ് ലാല്‍ഹ്‌ലന്‍സംഗ എന്നിവരാണുള്ളത്. മധ്യനിരയില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദും ഇടംപിടിച്ചേക്കും. ഖത്തറിന്റെ മണ്ണില്‍ ഇന്ന് രാത്രി 9.15 മുതലാണ് പോരാട്ടം.

മുന്നേറ്റത്തില്‍ ഛേത്രിയുടെ പകരക്കാരനെ കണ്ടെത്തുക എന്ന ഭാരിച്ച ലക്ഷ്യമാണ് ഇന്ത്യക്കുള്ളത്. ഒപ്പം അട്ടിമറി ജയവും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജയിച്ചാല്‍ യോഗ്യതാ പോരാട്ടത്തിന്റെ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യക്ക് രണ്ടാം സ്ഥാനക്കാരായി മുന്നേറാം. 13 പോയിന്റുമായി ഖത്തര്‍ മൂന്നാം റൗണ്ടിലെത്തി കഴിഞ്ഞു. ഇന്ത്യക്ക് നിലവില്‍ ഒരു ജയവും രണ്ട് സമനിലയും ഉള്‍പ്പെടെ അഞ്ച് പോയിന്റുകള്‍. ഇന്ന് ജയിച്ചാല്‍ അത് എട്ടായി ഉയരും.

ഇന്ത്യക്കൊപ്പം ഗ്രൂപ്പിലുള്ള അഫ്ഗാനിസ്ഥാനും 5 പോയിന്റുകളാണുള്ളത്. അവര്‍ക്ക് ഇനി നേരിടാനുള്ളത് കുവൈറ്റിനെ. ഇന്ത്യ ഖത്തറിനെ വീഴ്ത്തിയാലും അഫ്ഗാന്‍ കുവൈറ്റിനെതിരെ ജയിച്ചാലും അവസരം ഇന്ത്യക്കാണ്. ഇരു ടീമുകളും ജയിച്ചാല്‍ എട്ട് പോയിന്റുകളാകും. അപ്പോള്‍ ഗോള്‍ വ്യത്യാസമായിരിക്കും ഇന്ത്യയെ തുണയ്ക്കുക. ഇന്ത്യ തോറ്റാല്‍ പ്രതീക്ഷകള്‍ അവസാനിക്കും. അഫ്ഗാന്‍ ജയിച്ചാല്‍ രണ്ടാം സ്ഥാനക്കാരായി അവര്‍ക്ക് മുന്നേറാം.

ഇന്ത്യയും അഫ്ഗാനും തോറ്റാല്‍ കുവൈറ്റിനു ഏഴ് പോയിന്റുമായി മൂന്നാം റൗണ്ടിലേക്ക് പോകാം. മത്സരങ്ങള്‍ രണ്ടും സമനിലയില്‍ അവസാനിച്ചാലും ഇന്ത്യക്ക് ഒരുപക്ഷേ മൂന്നാം റൗണ്ടിലേക്ക് മുന്നേറാന്‍ അവസരം കിട്ടിയേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT