വിരാട് കോഹ് ലി/ഫോട്ടോ: ട്വിറ്റര്‍ 
Sports

ഒടുവില്‍ ഇന്ത്യക്ക് 'ഗോള്‍ഡ്', കോഹ്‌ലിയെ പരിഹസിച്ച് ആരാധകര്‍ 

ഗോള്‍ഡന്‍ ഡക്കായി കോഹ്‌ലി പുറത്തായതിന് ഇന്ത്യന്‍ നായകനെ ട്രോളിയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ പ്രതികരണങ്ങള്‍ ഉയരുന്നത്

സമകാലിക മലയാളം ഡെസ്ക്

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയിരുന്ന പോര് വിരാട് കോഹ്ലിയും ആന്‍ഡേഴ്‌സനും തമ്മിലുള്ളതാണ്. ആദ്യ ഡെലിവറിയില്‍ തന്നെ കോഹ് ലിയെ കൂടാരം കയറ്റി ആന്‍ഡേഴ്‌സന്റെ സ്‌ട്രൈക്ക്. ഗോള്‍ഡന്‍ ഡക്കായി കോഹ്‌ലി പുറത്തായതിന് ഇന്ത്യന്‍ നായകനെ ട്രോളിയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ പ്രതികരണങ്ങള്‍ ഉയരുന്നത്. 

പൂജാരയുടെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യക്ക് ഇരട്ട പ്രഹരം ഏല്‍പ്പിച്ചാണ് കോഹ് ലിയെ ആന്‍ഡേഴ്‌സന്‍ മടക്കിയത്. ആന്‍ഡേഴ്‌സന്റെ ഫുള്ളര്‍ ഡെലിവറിയില്‍ ഫോര്‍വേര്‍ഡ് പുഷിനെ ശ്രമിച്ച ഇന്ത്യന്‍ നായകന് പിഴച്ചു. എഡ്ജ് ചെയ്ത് പന്ത് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലറുടെ കൈകളിലേക്ക്. 

ടെസ്റ്റില്‍ ഇംഗ്ലണ്ടിന് എതിരെ ഇത് മൂന്നാം വട്ടമാണ് കോഹ് ലി ഗോള്‍ഡന്‍ ഡക്കാവുന്നത്. ഒളിംപിക്‌സിനോട് കൂട്ടി വായിച്ചാണ് കോഹ്‌ലിയെ ആരാധകര്‍ ട്രോളുന്നത്. ഒടുവില്‍ ഇന്ത്യക്ക് സ്വര്‍ണം. കോഹ്‌ലി ഗോള്‍ഡന്‍ ഡക്കായി പുറത്ത്, എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍. 

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വട്ടം ഡക്കായി മടങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റനുമായി ഇതോടെ കോഹ് ലി ഇവിടെ. 9 വട്ടമാണ് ടെസ്റ്റില്‍ കോഹ് ലി ഡക്കായത്. രണ്ടാം സ്ഥാനത്തുള്ള ധോനി എട്ട് തവണയും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT