തീപിടിത്തത്തിന്റെ ​ദ​ശ്യം, ഹൈദരാബാദ് താരങ്ങളായ അഭിഷേക് ശർമ, ട്രാവിസ് ഹെഡ് 
Sports

സണ്‍റൈഴ്‌സ് ടീം താമസിക്കുന്ന ഹൈദരാബാദിലെ ഹോട്ടലില്‍ തീപിടിത്തം (വിഡിയോ)

ടീം താമസിക്കുന്ന ഹോട്ടലിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം താമസിക്കുന്ന ഹോട്ടലില്‍ തീപിടിത്തം. ആഡംബര ഹോട്ടലിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്പായിലാണ് തീ പിടിത്തമുണ്ടായത്.

ടീം അംഗങ്ങള്‍ ഹോട്ടലില്‍ നിന്നു പുറത്തേക്ക് പോകുന്ന ഘട്ടത്തില്‍ തന്നെയാണ് തീപിടിത്തമുണ്ടായത്. ഹോട്ടല്‍ ജീവനക്കാര്‍ അതിവേഗം ഇടപെട്ട് തീ കെടുത്തിയതായി പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ ആര്‍ക്കും പരിക്കൊന്നും പറ്റിയിട്ടില്ലെന്നും തീ നിയന്ത്രണത്തിലാണെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ തോല്‍വികളുമായി നിന്ന സണ്‍റൈസേഴ്‌സ് ഗംഭീര വിജയവുമായി തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ അവര്‍ കൂറ്റന്‍ സ്‌കോര്‍ ചെയ്‌സ് ചെയ്തു പിടിച്ചിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 246 റണ്‍സ് ടോട്ടല്‍ ഹൈദരാബാദ് 247 അടിച്ചാണ് മറികടന്നത്.

ഈ മാസം 17നാണ് അവര്‍ അടുത്ത പോരിനിറങ്ങുന്നത്. എവേ പോരാട്ടത്തില്‍ അവര്‍ മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT