കോഹ്‌ലി 
Sports

സീസണിലെ ആദ്യ സെഞ്ച്വറി; കോഹ്‌ലി കരുത്തില്‍ ബംഗളൂരുവിന് മികച്ച സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സാണ് സ്‌കോര്‍ ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഐപിഎല്ലില്‍ സെഞ്ച്വറി ഇന്നിങ്‌സുമയായി റോയല്‍ ചലഞ്ചേഴ്‌സ് താരം വിരാട് കോഹ്‌ലി. ഈ സീസണിലെ ആദ്യ സെഞ്ച്വറിക്ക് ഉടമയായിരിക്കുകയാണ് കോഹ്‌ലി (പുറത്താകാതെ 113). 67 പന്തില്‍ നിന്ന് 9 ഫോറും 4 സിക്‌സും അടങ്ങുന്നതായിരുന്നു കോഹ് ലിയുടെ ഇന്നിങ്‌സ്. ലീഗ് ചരിത്രത്തില്‍ ആദ്യമായി 7500 റണ്‍ പിന്നിടുന്ന ആദ്യ താരമായി വിരാട് കോഹ്ലി മാറി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒന്നാം വിക്കറ്റില്‍ കോഹ് ലിയും ഡൂപ്ലസിയും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. 14 ഓവറില്‍ 125 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടി. 33 പന്തില്‍ 44 റണ്‍സാണ് ഡ്യൂപ്ലസി നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡൂപ്ലസി പുറത്താതിന് ശേഷം എത്തിയ ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെയാണ് മടങ്ങിയത്. മാക്‌സ് വെല്‍(1), സൗരവ് ചൗഹാന്‍(9), എന്നിവരാണ് പുറത്തായത്. രാജസ്ഥാനായി ചഹല്‍ രണ്ടും ബര്‍ജര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT