ബുര്‍ഗസ്: പിഎസ്ജിക്കായി ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് ഇറങ്ങിയ മെസിക്ക് നിരാശ. പിഎസ്ജിയെ ബെല്‍ജിയന്‍ ക്ലബ് ബ്രൂഗ് സമനിലയില്‍ തളച്ചു.
നെയ്മര്‍, എംബാപ്പെ, മെസി ത്രയം ആദ്യമായി ഒന്നിച്ച് പിഎസ്ജിക്കായി കളിക്കാനിറങ്ങിയ മത്സരമായിരുന്നു ഇത്. 15ാം മിനിറ്റില്‍ അന്റര്‍ ഹെറേരയുടെ ഗോളിലൂടെയാണ് പിഎസ്ജി ലീഡ് എടുത്തത്. എംബാപ്പെയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.
എന്നാല്‍ 27ാം മിനിറ്റില്‍ ക്ലബ് ബ്രൂഗ് ഗോള്‍ മടക്കി. ബ്രൂഗിന്റെ നായകന്‍ ഹാന്‍സ് വാന്‍കിന്‍ ആണ് സമനില ഗോള്‍ നേടിയത്. എംബാപ്പെ സെന്റര്‍ ഫോര്‍വേഡായും മെസിയും നെയ്മറും വശങ്ങളിലുമായാണ് കളിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates