ചെസ്  
Sports

14 ടീമുകള്‍, ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് പത്തുലക്ഷം രൂപ, കേരള ടി20 ചെസ് ലീഗിന് ശനിയാഴ്ച തുടക്കമാകും

14 ജില്ലകളെ പ്രതിനിധീകരിച്ച് 14 ടീമുകളാണ് പങ്കെടുക്കുക. ഒരു ടീമില്‍ 25 കളിക്കാരാണുള്ളത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആദ്യത്തെ കേരള ടി20 ചെസ് ലീഗിന് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച തുടക്കമാകും. യുഎസിലെ ഡെലാവെര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രീമിയര്‍ ചെസ് അക്കാദമിയാണ് രണ്ടു ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ ഇരുപതു ബോര്‍ഡ് ചെസ് മത്സരങ്ങള്‍ ഉള്‍പ്പെടുന്നതാണ് കേരള പ്രീമിയര്‍ ചെസ് ലീഗ് (കെപിസിഎല്‍).

14 ജില്ലകളെ പ്രതിനിധീകരിച്ച് 14 ടീമുകളാണ് പങ്കെടുക്കുക. ഒരു ടീമില്‍ 25 കളിക്കാരാണുള്ളത്. 20 കളിക്കാര്‍ കേരളത്തില്‍നിന്നുള്ളവരും അഞ്ചുപേര്‍ പുറത്തുനിന്നുള്ളവരുമാണ്. ഒന്നാംസ്ഥാനം നേടുന്ന ടീമിന് പത്തുലക്ഷം രൂപ ലഭിക്കും. രണ്ട് , മൂന്ന്, നാല് സ്ഥാനക്കാര്‍ക്ക് ഏഴുലക്ഷം, നാലുലക്ഷം, മൂന്നുലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക.

മത്സരം ശനി രാവിലെ 8.30 ന് ആരംഭിക്കും. സെമി ഫൈനലും ഫൈനലും ഞായറാഴ്ചയാണ് നടക്കുക. ട്രിവാന്‍ഡ്രം ടൈറ്റന്‍സ്, കൊല്ലം നൈറ്റ്സ്, പത്തനംതിട്ട പയനീര്‍സ്, കോട്ടയം കിങ്‌സ്, ഇടുക്കി ഇന്‍വിസിബിള്‍സ്, ആലപ്പുഴ ആര്‍ച്ചേഴ്‌സ്, എറണാകുളം ഈഗിള്‍സ്, തൃശൂര്‍ തണ്ടേഴ്സ്, പാലക്കാട് പാന്തേഴ്സ്, മലപ്പുറം മാവെറിക്സ്, കോഴിക്കോഡ് കിങ്സ്ലയെഴ്സ്, കണ്ണൂര്‍ ക്രൂസെഡേസ്, വയനാട് വാരിയേഴ്സ്, കാസര്‍കോട് കോണ്‍കറേഴ്സ് എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍. പതിനാലു ടീമുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ഉള്ളത്. കോട്ടയം കിങ്സില്‍ തമിഴ് നാട്ടില്‍ നിന്നുള്ള എം.ആര്‍ വെങ്കടേഷും, തൃശൂര്‍ തണ്ടേഴ്സില്‍ തമിഴ് നാട്ടിലെത്തന്നെ ദീപന്‍ ചക്രവര്‍ത്തിയും വയനാട് വാരിയേഴ്സില്‍ ഒഡിഷയില്‍ നിന്നുള്ള സ്വയംസ് മിശ്രയും ഉണ്ട്.

First-ever Kerala Twenty20 Chess League begins this Saturday at Jimmy George Stadium

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണം പൂശല്‍ തീരുമാനം ബോര്‍ഡിന്റേത്, ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാം; ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തന്ത്രിമാരുടെ മൊഴിയെടുത്തു

ശക്തമായ നീരൊഴുക്ക്, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി; മുന്നറിയിപ്പ്

പൊട്ടിയ എല്ലുകള്‍ സന്ധ്യയ്ക്ക് കുരുക്കായി, കൊലയ്ക്ക് ശേഷം ജിമ്മില്‍ പോയി; മാല കാമുകന് പണയം വെയ്ക്കാന്‍ നല്‍കി

ന്യൂസിലന്‍ഡിനെതിരായ തോല്‍വി വീണ്ടും?, അതോ മാനം കാക്കുമോ?; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം

തദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

SCROLL FOR NEXT