ബംഗ്ലാദേശ് താരങ്ങളുടെ ആഹ്ലാദം Getty/ Cricket Australia
Sports

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ തന്‍സിദ് ഹസന്‍ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഡാര്‍വിന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ബംഗ്ലാദേശ്. ഓസ്ട്രേലിയയെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയന്‍ മണ്ണില്‍ ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയമാണ് സ്വന്തമാക്കിയത്. ഇരുപത്തിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ നേട്ടം. ഡാര്‍വിനില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഓള്‍റൗണ്ട് മികവാണ് കങ്കാരുക്കളെ കടപുഴക്കിയത്.

നാലാം ദിനം ലഞ്ചിനുശേഷം ഓസ്‌ട്രേലിയുടെ രണ്ടാം ഇന്നിങ്‌സ് 284 റണ്‍സില്‍ അവസാനിപ്പിച്ച ബംഗ്ലാദേശ്, വിജയലക്ഷ്യമായ 57 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്താണ് ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റ് ജയം ആഘോഷിച്ചത്. 30 റണ്‍സുമായി മൊനിമുള്‍ ഹഖും 25 റണ്‍സുമായി ഷദ്മാന്‍ ഇസ്ലാമുമാണ് ബംഗ്ലാദേശിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ തന്‍സിദ് ഹസന്‍ തമീം രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായി. സ്‌കോര്‍: ഓസ്‌ട്രേലിയ 198 & 284, ബംഗ്ലാദേശ് 426 & 57-1.

ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയക്ക് രണ്ടാം ഇന്നിങ്‌സിലും രക്ഷയുണ്ടായില്ല. ആദ്യ ഇന്നിങ്സില്‍ ഹസന്‍ മഹ്മൂദിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയെ 198 റണ്‍സിന് ചുരുട്ടിക്കൂട്ടാന്‍ ബംഗ്ലാദേശിനെ സഹായിച്ചത്. മറുപടി ബാറ്റിങ്ങില്‍ തന്‍സിദ് ഹസന്‍ തമീമിന്റെ സെഞ്ച്വറി (101) കരുത്തില്‍ ബംഗ്ലാദേശ് 426 റണ്‍സ് അടിച്ചുകൂട്ടി.

രണ്ടാം ഇന്നിങ്സില്‍ കാമറൂണ്‍ ഗ്രീന്‍ സെഞ്ച്വറിയുമായി (104) പൊരുതിയെങ്കിലും ഓസ്ട്രേലിയയ്ക്ക് 284 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. 57 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് ഒന്‍പത് വിക്കറ്റിന്റെ അനായാസ വിജയമാണ് സ്വന്തമാക്കിയത്.

2017ല്‍ സ്വന്തം നാട്ടില്‍ വെച്ച് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ്, ഇതാദ്യമായാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 22ന് മക്കായില്‍ ആരംഭിക്കും.

First Time In 23 Years: Bangladesh Stun Australia By 9 Wickets To Script History

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

'പാന്‍ മസാലയെ പ്രോത്സാഹിപ്പിച്ചു'; ഷാരൂഖ് ഖാനും അജയ് ദേവ്ഗണിനും ടൈഗര്‍ ഷറോഫിനും നോട്ടീസ്

'ലാലേട്ടന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രോ മാത്രമേയുള്ളൂ, അത് മാത്രമേ പ്രതീക്ഷിക്കാവൂ'; 'ഖലീഫ'യിലേക്ക് മോഹൻലാൽ വന്നതിനെക്കുറിച്ച് പൃഥ്വിരാജ്

ലോണ്‍ ഓഫര്‍ തട്ടിപ്പില്‍ വീണ് പ്രവാസികള്‍; സൗദിയില്‍ മലയാളി തട്ടിപ്പ് സംഘങ്ങള്‍

അത്തം മുതൽ ഓണത്തിരക്ക്; മലയാളികൾ ഇന്ന് തുടങ്ങേണ്ട ഒരുക്കങ്ങൾ