ന്യൂഡൽഹി: ഇന്ത്യൻ പേസ് സൂപ്പർ സ്റ്റാർ ജസ്പ്രിത് ബുംറയെ വാനോളം പ്രശംസിച്ച് ഇതിഹാസ പേസറും ഓൾ റൗണ്ടറുമായ കപിൽ ദേവ്. തന്നേക്കാൾ ആയിരം മടങ്ങി മികവ് ബുംറയ്ക്കുണ്ടെന്നു കപിൽ ദേവ് പറയുന്നു. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ബുംറയേയും ഇന്നത്തെ ക്രിക്കറ്റ് താരങ്ങളേയും കുറിച്ച് ഇന്ത്യക്ക് പ്രഥമ ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റൻ കൂടിയായ കപിൽ ദേവ് പ്രശംസിച്ചത്.
'ബുംറ എന്നക്കേൾ ആയിരം മടങ്ങ് മികവുള്ള താരമാണ്. ഇപ്പോൾ കളിക്കുന്ന ഈ ചെറുപ്പക്കാർ ഞങ്ങളേക്കാൾ എറെ മികച്ചവരാണ്. ഞങ്ങളേക്കാൾ എത്രയോ മുന്നിലാണ് അവരുടെ പ്രകടനം. ഞങ്ങൾക്ക് കൂടുതൽ അനുഭവ സമ്പത്തുണ്ടാകാം. എന്നാൽ അതു മാത്രമല്ലല്ലോ. നിലവിലെ താരങ്ങൾ മികച്ചവരാണ്. നല്ല ഫിറ്റാണ് എല്ലാവരും. കഠിനാധ്വാനികളുമാണ്'- കപിൽ വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1983ൽ ഇന്ത്യ പ്രഥമ ലോകകപ്പ് നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചപ്പോൾ ആ പോരാളി സംഘത്തിന്റെ അമരത്ത് കപിൽ ദേവായിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയതിന്റ 41ാം വാർഷകമാണ് ഇന്ന്.
വർത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറായാണ് നിലവിൽ ബുംറ വിലയിരുത്തപ്പെടുന്നത്. നടപ്പ് ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി മുന്നേറ്റത്തിൽ നിർണായക പങ്കാണ് ബുംറ വഹിച്ചത്. താരത്തിന്റെ മികവിൽ ഇത്തവണ ലോക കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates