രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി 
Sports

ഫിറ്റ്‌നസ് വീണ്ടെടുത്തു; വിന്‍ഡിസിന് എതിരായ അവസാന രണ്ട് ട്വന്റി20യിലും രോഹിത് ശര്‍മ കളിക്കും

രോഹിത്തിന്റെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യ ആവും ഇന്ത്യയെ നയിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കും. രോഹിത് ഫിറ്റ്‌നസ് വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ട്വന്റി20യില്‍ ബാറ്റ് ചെയ്യവെ പുറം വേദനയെ തുടര്‍ന്ന് രോഹിത് ഡ്രസ്സിറ് റൂമിലേക്ക് മടങ്ങിയിരുന്നു. ഇതോടെയാണ് രോഹിത്തിന്റെ ഫിറ്റ്‌നസില്‍ ആശങ്ക ഉടലെടുത്തത്. രോഹിത്തിന്റെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യ ആവും ഇന്ത്യയെ നയിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

രോഹിത്ത് മിയാമിയിലെ ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരും

രോഹിത് ഫിറ്റ്‌നസ് വീണ്ടെടുത്തു. മിയാമിയിലുള്ള മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം രോഹിത്തും രാഹുല്‍ ദ്രാവിഡും ഉടന്‍ ചേരും. രോഹിത് ഉള്‍പ്പെടെയുള്ളവര്‍ക്ക് യുഎസ് വിസക്കായി ഗയാനയിലെ യുഎസ് എംബസിയില്‍ അഭിമുഖത്തിന് എത്തേണ്ടിയിരുന്നു, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

64, 0,11 എന്നീ സ്‌കോറുകളാണ് വിന്‍ഡിസിന് എതിരായ ആദ്യ മൂന്ന് ട്വന്റി20യില്‍ നിന്ന് രോഹിത് നേടിയത്. ശനിയാഴ്ചയാണ് പരമ്പരയിലെ നാലാമത്തെ മത്സരം. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്‍പിലാണ് ഇന്ത്യ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT