മൈക്കല്‍ ഫെല്‍പ്‌സ് ഫെയ്സ്ബുക്ക്
Sports

'ഇതു വെറും നമ്പറല്ല'; ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത മെഡല്‍ നേടിയ അഞ്ച് താരങ്ങള്‍

മെഡല്‍ പട്ടികയില്‍ മാത്രമല്ല, എക്കാലത്തെയും മികച്ച കായിക താരങ്ങളുടെ പട്ടികയില്‍ ഇവരെല്ലാവരും എന്നും മുന്നില്‍ തന്നെയാണ്.

സമകാലിക മലയാളം ഡെസ്ക്

ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേട്ടം ഇപ്പോഴും മൈക്കല്‍ ഫെല്‍പ്‌സിനാണ്. നീന്തല്‍ക്കുളത്തിലെ രാജാവായ ഫെല്‍പ്‌സിന് പിന്നിലുള്ള നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം. മെഡല്‍ പട്ടികയില്‍ മാത്രമല്ല, എക്കാലത്തെയും മികച്ച കായിക താരങ്ങളുടെ പട്ടികയില്‍ ഇവരെല്ലാവരും എന്നും മുന്നില്‍ തന്നെയാണ്.

മൈക്കല്‍ ഫെല്‍പ്‌സ്

ഒളിംപികിസിലെ എക്കാലത്തെയും മികച്ച നീന്തല്‍ താരമാണ് അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സ്. നീന്തലില്‍ പല വിഭാഗങ്ങളിലായി 6 ലോക റെക്കോര്‍ഡുകളുടെ ഉടമയാണ് മൈക്കല്‍ ഫെല്‍പ്‌സ്. ആകെ 28 മെഡലുകളാണ് ഒളിംപിക്‌സില്‍ താരം നേടിയത്. ഇതില്‍ 23 സ്വര്‍ണം, 2 വെങ്കലം, 3 വെള്ളി. ഒളിംപിക്‌സില്‍ ഏറ്റവും അധികം മെഡല്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും ഒരു ഒളിംപ്കിസില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന താരമെന്ന റെക്കോര്‍ഡും ഫെല്‍പ്‌സിന്റെ പേരിലാണ്. ബീജിങ് ഒളിംപിക്‌സില്‍ 8 സ്വര്‍ണമാണ് ഫെല്‍പ്‌സ് നേടിയത്.

ലാരിസ ലാറ്റിനിന

ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതുള്ളത് സോവിയറ്റ് യൂണിയന്റെ ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക് താരം ലാരിസ ലാറ്റിനിന ആണ്. 1956 നും 1964 നും ഇടയില്‍ 14 വ്യക്തിഗത ഒളിംപിക് മെഡലുകളും നാല് ടീം മെഡലുകളും നേടി. ഒളിംപിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ ആളും ലാരിസ തന്നെയാണ്. 9 സ്വര്‍ണം, 5 വെള്ളി, 4 വെങ്കലവും ഉള്‍പ്പെടെ 18 മെഡലുകളാണ് താരം സ്വന്തമാക്കിയത്.

മാരിറ്റ് ബിജോര്‍ഗന്‍

നോര്‍വെയുടെ ക്രോസ് കണ്‍ട്രി സ്‌കീയറാണ് മാരിറ്റ് ബിജോര്‍ഗന്‍. 114 വ്യക്തിഗത വിജയങ്ങളുമായി ക്രോസ്-കണ്‍ട്രി ലോകകപ്പ് റാങ്കിങില്‍ ഒന്നാമതാണ്. ഒളിംപിക്‌സില്‍ 8 സ്വര്‍ണവും 4 വെള്ളിയും 3 വെങ്കലവും ഉള്‍പ്പെടെ 15 മെഡലുകളാണ് താരം സ്വന്തമാക്കിയത്.

നിക്കോളായ് ആന്‍ഡ്രിയാനോവ്

സോവിയറ്റ് യൂണിയന്റെ ജിംനാസ്റ്റിക്‌സ് താരം. 2008ലെ ബീജിങ് ഒളിംപിക്‌സില്‍ മൈക്കേല്‍ ഫെല്‍പ്‌സിന്റെ മെഡല്‍ നേട്ടത്തിന് മുമ്പ് വരെ പുരുഷന്‍മാരില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ റെക്കോര്‍ഡ് നിക്കോളായ് യെഫിമോവിച്ച് ആന്‍ഡ്രിയാനോവിന്റെ പേരിലായിരുന്നു. പുരുഷന്‍മാരുടെ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത ഒളിംപിക് മെഡലുകള്‍ നേടിയ വ്യക്തിയെന്ന റെക്കോര്‍ഡ് ഈ താരത്തിനാണ്. ഒളിംപിക്‌സില്‍ 7 സ്വര്‍ണവും 5 വെള്ളിയും 3 വെങ്കലവും ഉള്‍പ്പെടെ 15 മെഡലുകള്‍ നേടി പട്ടികയില്‍ നാലാമതുണ്ട് നിക്കോളായ്.

ഓലെ ഐനാര്‍ ജോര്‍ദലെന്‍

ബയാത്ത്‌ലോണിന്റെ രാജാവ് എന്നറിയപ്പെടുന്ന താരം. ആറ് തവണ ഓവറോള്‍ ലോകകപ്പ് കിരീടം നേടി താരം. നോര്‍വെയുടെ താരം ഇപ്പോള്‍ പരിശീലകനും ആണ്. ക്രോസ് കണ്‍ട്രി സ്‌കീയിങിലും ഓലെ മത്സരിച്ചു. രണ്ടിനങ്ങളിലുമായി ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത മെഡലുകള്‍ നേടിയവരുടെ പട്ടികയിലെ അഞ്ചാമനാണ്. 8 സ്വര്‍ണവും 4 വെള്ളിയും 1 വെങ്കലവും ഉള്‍പ്പെടെ 13 മെഡലുകളാണ് നേട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

SCROLL FOR NEXT