സ്റ്റീഫന്‍ ഫ്‌ളെമിങ് എക്സ്
Sports

'മെഗാ ലേലം മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തൊട്ടതെല്ലാം പിഴച്ചു'- തുറന്നു പറഞ്ഞ് പരിശീലകന്‍

പരീക്ഷണങ്ങള്‍ പാളിപ്പോയെന്ന് സ്റ്റീഫന്‍ ഫ്‌ളെമിങ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്‍ മെഗാ ലേലത്തില്‍ എക്കാലത്തും ശ്രദ്ധേയ നീക്കങ്ങളാല്‍ അമ്പരപ്പിക്കാറുള്ള ഫ്രൈഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എന്നാല്‍ ഇത്തവണത്തെ മെഗാ ലേലത്തില്‍ തങ്ങളുടെ പ്ലാനുകളെല്ലാം പൊളിഞ്ഞുവെന്ന് സമ്മതിക്കുകയാണ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്. പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച ഘട്ടത്തിലാണ് കോച്ചിന്റെ തുറന്നു പറച്ചില്‍.

മുന്‍ കാലങ്ങളില്‍ വിവിധ ടീമുകളില്‍ കളിച്ച പരിചയ സമ്പന്നരായ താരങ്ങളെ മിക്കവാറും സിഎസ്‌കെ ടീമിലെത്തിക്കാറുണ്ട്. അത്തരം താരങ്ങള്‍ സിഎസ്‌കെ ജേഴ്‌സിയില്‍ മികച്ച പ്രകടനം നടത്താറുള്ളതും ആരാധകര്‍ ഒട്ടേറെ കണ്ടിട്ടുണ്ട്. ഇത്തവണ ആ പരീക്ഷണങ്ങളൊന്നും വിജയം കണ്ടില്ലെന്നു പരിശീലകന്‍ പറയുന്നു.

'ഇത്തവണത്തെ ലേലത്തില്‍ ടീമിനു കാര്യമായി ഇടപെടാന്‍ സാധിച്ചില്ല. കഴിഞ്ഞ കാലം വരെ അങ്ങനെയായിരുന്നില്ല. മറ്റ് ടീമുകള്‍ ഇത്തവണ മികവോടെയാണ് താരങ്ങളെ തിരഞ്ഞെടുത്തത്.'

'വിചാരിച്ച പോലെ കാര്യങ്ങള്‍ വന്നില്ല. താരങ്ങള്‍ക്ക് ഒട്ടും മികവുണ്ടായിരുന്നില്ല. മെഗാ ലേലം എന്നത് സ്ഥിരതയുള്ള സംഗതിയേയല്ല. ചിലപ്പോള്‍ കൈവിട്ടു പോകും. മാനസികമായും ശാരീരികമായും ഒട്ടേറെ തയ്യാറെടുപ്പുകള്‍ വേണ്ട കാര്യമാണ്.'

'രണ്ട് പ്രധാന താരങ്ങളുടെ പരിക്കുകളും ഉള്ള താരങ്ങളുടെ മോശം ഫോമും തിരിച്ചടിയായി. മികച്ച ഗെയിം പ്ലാന്‍ തയ്യാറാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. വലിയ തോതിലുള്ള പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഞാനടക്കം ആത്മപരിശോധനയ്ക്ക് തയ്യാറേകേണ്ടതുണ്ടെന്നും കരുതുന്നു.'

ടീമിന്റെ ഇത്തവണത്തെ പ്രകടനം മോശമാണെങ്കിലും മികച്ച താരങ്ങള്‍ ടീമിലുണ്ടെന്നു ഫ്‌ളെമിങ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇത്തവണ ലേലത്തില്‍ സ്വന്തമാക്കിയ രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, വിജയ് ശങ്കര്‍ തുടങ്ങിയവരൊന്നും ഒരു മികച്ച പ്രകടനം പോലും നടത്താതെ ടീമിനു ബാധ്യതയായി മാറി. മറ്റു യുവ താരങ്ങളെ പരീക്ഷിക്കുമ്പോഴേക്കും സമയവും കഴിഞ്ഞിരുന്നു. ടൂര്‍ണമെന്റിന്റെ ഇടയ്ക്കു വച്ച് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് പരിക്കേറ്റ് പുറത്തായതും 19 താരങ്ങളെ മാറി മാറി പരീക്ഷിച്ചതുമടക്കം നിരവധി കാരണങ്ങള്‍ ഇത്തവണത്തെ ടീമിന്റെ മോശം പ്രകടനത്തില്‍ നിരത്താനാകും.

9 കളികളില്‍ നിന്നു ഏഴ് തോല്‍വികളുമായി സിഎസ്‌കെ അവസാന സ്ഥാനത്താണ്. ഇനി ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാല്‍ പോലും അവര്‍ക്ക് പ്ലേ ഓഫ് സാധ്യത ഇല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT