Florian Wirtz X
Sports

ഫ്‌ളോറിയന്‍ വിയറ്റ്‌സ് എത്തി! ലിവര്‍പൂള്‍ എറിഞ്ഞത് ശതകോടികള്‍

ക്ലബിന്റെ ചരിത്രത്തില്‍ ഒരു താരത്തിനു ലഭിക്കുന്ന റെക്കോര്‍ഡ് തുക

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലിവര്‍പൂള്‍ ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള താരമായി ജര്‍മന്‍ മധ്യനിര താരം ഫ്‌ളോറിയന്‍ വിയറ്റ്‌സ്. 156 മില്ല്യണ്‍ ഡോളറാണ് (ഏതാണ്ട് 1350 കോടി ഇന്ത്യന്‍ രൂപ) താരത്തിനായി ക്ലബ് മുടക്കിയത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചരിത്രത്തില്‍ ഒരു ജര്‍മന്‍ താരത്തിനു ലഭിക്കുന്ന ഏറ്റവും വലിയ തുകയുമായി താരം ലിവര്‍പൂളിലെത്തി. ജര്‍മന്‍ ബുണ്ടസ് ലീഗ മുന്‍ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസനില്‍ നിന്നാണ് വിയറ്റ്‌സ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരുടെ പാളയത്തിലെത്തിയത്.

വര്‍ത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച മധ്യനിര താരമെന്ന നിലയില്‍ വിലയിരുത്തപ്പെടുന്ന താരമാണ് 22കാരന്‍. നേരത്തെ ബയേണ്‍ മ്യൂണിക്ക് അടക്കമുള്ള വമ്പന്‍ ക്ലബുകള്‍ താരത്തെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിയറ്റ്‌സ് ലിവര്‍പൂളിലേക്ക് പോകാനാണ് തീരുമാനിച്ചത്.

ലിവര്‍പൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വില പിടിപ്പുള്ള താരമായി വിയറ്റ്‌സ് മാറി. നേരത്തെ 2017ല്‍ നെതര്‍ലന്‍ഡ്‌സ് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡെയ്കിനായി ക്ലബ് 75 മില്ല്യണ്‍ ഡോളര്‍ മുടക്കിയതായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്.

അങ്ങേയറ്റത്തെ സന്തോഷവും അഭിമാനവുമുണ്ട്. കരിയറില്‍ പുതിയ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്നും ലിവര്‍പൂളിലേക്കുള്ള വരവില്‍ താരം വ്യക്തമാക്കി.

ജര്‍മന്‍ ജേഴ്‌സിയില്‍ 31 അന്താരാഷ്ട്ര മത്സരങ്ങള്‍ വിയറ്റ്‌സ് കളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സീസണില്‍ ലെവര്‍കൂസനായി താരം 16 ഗോളുകളും 15 അസിസ്റ്റുകളും നേടി. 45 മത്സരങ്ങളില്‍ നിന്നാണ് നേട്ടം.

ലെവര്‍കൂസനായി 197 മത്സരങ്ങള്‍ കളിച്ചു. 57 ഗോളുകള്‍ നേടി. 65 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.

Florian Wirtz became one of the most expensive players in soccer history when the Germany playmaker joined Liverpool from Bayer Leverkusen for a fee of up to $156 million.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT