ഫുട്ബോൾ ലോകകപ്പ്

അര്‍ജന്റീനയ്ക്ക് മുന്‍പില്‍ ഫ്രാന്‍സ് ഉണരുമോ? റഷ്യയിലെ അവസാന 16 ഇങ്ങനെയാണ്, ഇനി കളി ഇങ്ങനെയാണ്‌

ഇനി അവസാന പതിനാറിലെ പോരാട്ടങ്ങള്‍...

സമകാലിക മലയാളം ഡെസ്ക്

ജര്‍മനിയുടെ പുറത്താകലും ജപ്പാന്റെ കടന്നു വരവുമെല്ലാം കണ്ടാണ് റഷ്യന്‍ ലോക കപ്പ് പ്രീക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. ഇനി അവസാന പതിനാറിലെ പോരാട്ടങ്ങള്‍...ഗ്രൂപ്പ് ജിയിലെ ഫലം കൂടി വന്നതോടെ പ്രീക്വാര്‍ട്ടര്‍ ചിത്രം വ്യക്തമായി കഴിഞ്ഞു. 

ഇനി കളി ഇങ്ങനെയാണ്...

ഉറുഗ്വോ-പോര്‍ച്ചുഗല്‍
സ്‌പെയിന്‍-റഷ്യ
ഫ്രാന്‍സ്- അര്‍ജന്റീന
ക്രൊയേഷ്യ-ഡെന്‍മാര്‍ക്ക്
ബ്രസീല്‍-മെക്‌സിക്കോ
സ്വീഡന്‍-സ്വിറ്റ്‌സര്‍ലാന്‍ഡ്
ബെല്‍ജിയം-ജപ്പാന്‍
കൊളംബിയ-ഇംഗ്ലണ്ട്

ജൂണ്‍ 30 മുതല്‍ ജൂലൈ മൂന്ന് വരെയാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍. 

ഫ്രാന്‍സ് - അര്‍ജന്റീന

അര്‍ജന്റീന-ഫ്രാന്‍സ് പോരാട്ടത്തോടെയാണ് റഷ്യയില്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ംക് തുടക്കമാകുന്നത്. ഉറങ്ങിയാണ് ഫ്രാന്‍സ് ഗ്രൂപ്പ് ഘട്ടം പിന്നിട്ടതെന്ന വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും അര്‍ജന്റീനയ്‌ക്കെതിരെ കൂടുതല്‍ സാധ്യത ഫ്രാന്‍സിനാണെന്നതാണ് വസ്തുത. പക്ഷേ ഇരുവരും ഇതിന് മുന്‍പ് ഏറ്റുമുട്ടിയതിന്റെ ചരിത്രം എടുത്താല്‍ മുന്‍തൂക്കം അര്‍ജന്റീനയ്ക്കാണ്. 11 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ട് തവണ ജയം അര്‍ജന്റീനയ്ക്ക് ഒപ്പം നിന്നു. 

ലോക കപ്പില്‍ ഫ്രാന്‍സിനെ നേരിട്ട രണ്ട് വട്ടവും തോല്‍പ്പിച്ച്ം അര്‍ജന്റീന ഫൈനലിലേക്ക് കടന്നുവെന്ന പ്രത്യേകതയുമുണ്ട്. 

ഉറുഗ്വേ-പോര്‍ച്ചുഗല്‍

സുവാരസ്-പെപ്പെ പോരിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് ഈ കളി. ഉറുഗ്വേയ്ക്കും പോര്‍ച്ചുഗലിനും ജയിക്കാന്‍ തുല്യ സാധ്യതയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 1972ന് ശേഷം പോര്‍ച്ചുഗലും ഉറുഗ്വേയും നേര്‍ക്കു നേര്‍ വന്നിട്ടില്ല. അതിന് മുന്‍പ് വന്നപ്പോഴാകട്ടെ ജയം പോര്‍ച്ചുഗലിനൊപ്പം നിന്നു. 

അവസാന പതിനാറില്‍ എത്തിയതിലും നല്ല റെക്കോര്‍ഡ് അല്ല ഉറുഗ്വേയ്ക്കുള്ളത്. നാല് തവണ ലോക കപ്പ് പ്രീക്വാര്‍ട്ടറില്‍ എത്തിയെങ്കിലും മൂന്ന് തവണയും അവസാന പതിനാറ് കടക്കാന്‍ അവര്‍ക്കായിട്ടില്ല. 

സ്‌പെയിന്‍-റഷ്യ

വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെ വന്ന് അവസാന പതിനാറിലേക്ക് കടന്നതിന്റെ ആവേശത്തിലാണ്ം ആതിഥേയര്‍ സ്‌പെയിനെതിരെ കളിക്കാനിറങ്ങുന്നത്. സ്‌പെയിന്‍ ജയം പിടിക്കുമെന്ന് ഏറെ കുറേ ഉറപ്പാണെങ്കിലും സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആനുകൂല്യം മുതലെടുത്ത് റഷ്യയുടെ ഭാഗത്ത് നിന്നും അത്ഭുതം സംഭവിക്കുമോയെന്ന നേരിയ പ്രതീക്ഷ മാത്രമാണ് അവര്‍ക്കുള്ളത്. 

പോര്‍ച്ചുഗലിനോടും മൊറോക്കോയോടും സമനിലയില്‍ കുരുങ്ങിയതിന്റെ ക്ഷീണവുമായിട്ടാണ് സ്‌പെയിന്‍ വരുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം സ്‌പെയിനിനെ ഇതുവരെ റഷ്യ തോല്‍പ്പിച്ചിട്ടില്ല. 

ക്രൊയേഷ്യ-ഡെന്‍മാര്‍ക്ക്

ക്രൊയേഷ്യയെ പോലൊരു ടീം നേരിടാന്‍ മടിക്കുന്ന എതിരാളികളെയെല്ലാം ആക്രമിച്ച് കളിച്ചാണ് അവര്‍ അവസാന പതിനാറിലേക്ക് എത്തിയിരിക്കുന്നത്. മധ്യനിരയുടെ ശക്തിയില്‍ കുതിക്കുന്ന ക്രൊയേഷ്യയെ തളയ്ക്കാന്‍ ഡെന്‍മാര്‍ക്കിന് ആവനാഴിയിലെ ആയുധങ്ങളെല്ലാം പുറത്തെടുക്കേണ്ടി വരും. 

ക്രൊയേഷ്യയ്ക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. ഇതിന് മുന്‍പ് നേര്‍ക്കു നേര്‍ വന്നപ്പോള്‍ ഇരു ടീമുകളും രണ്ട് തവണ വീതം ജയിച്ച് ഒപ്പത്തിനൊപ്പം നിന്നു. 

ബ്രസീല്‍-മെക്‌സിക്കോ

സ്വീഡനില്‍ നിന്നും എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍വി നേരിട്ടാണ് മെക്‌സിക്കോയുടെ പ്രീക്വാര്‍ട്ടറിലേക്കുള്ള വരവ്. 40 തവണ ഇതിന് മുന്‍പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ ജയവും കാനറികള്‍ക്കായിരുന്നു. 

നെയ്മര്‍ക്കൊപ്പം ടീം ഒന്നിച്ചു നിന്ന് മികച്ച കളി പുറത്തെടുക്കുന്നതിന്റെ ബലത്തിലാണ് ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. 

സ്വീഡന്‍-സ്വിറ്റ്‌സര്‍ലാന്‍ഡ്

സ്വിറ്റ്‌സര്‍ലാന്‍ഡിന് ഒരു തവണ കൂടി മികച്ച കളി പുറത്തെടുക്കാനുള്ള ജീവനുണ്ടോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. മികച്ച കളി പുറത്തെടുത്താണ് സ്വീഡന്റെ വരവ്. കളിക്കളത്തില്‍ തിരിച്ചടി നേരിട്ടാല്‍ പോലും പരുങ്ങാതെ തിരിച്ചു വരുവാന്‍ കഴിയുന്നു എന്നതാണ് സ്വീഡന്റെ പ്ലസ്. എന്നാല്‍ കൂടുതല്‍ സാധ്യത റഷ്യയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് തന്നെ.

ബെല്‍ജിയം-ജപ്പാന്‍

പ്രീക്വാര്‍ട്ടറിലേക്കെത്തുന്ന ആദ്യ ഏഷ്യന്‍ രാജ്യമായിട്ടാണ് ജപ്പാന്റെ കടന്നു വരവ്. പക്ഷേ പ്രീക്വാര്‍ട്ടറില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ബെല്‍ജിയത്തിന് തന്നെ. ബെല്‍ജിയത്തെ തോല്‍പ്പിക്കുവാനുള്ള ശക്തി ജപ്പാന്‍ പുറത്തെടുക്കുമോയെന്ന് കണ്ടറിയണം. ദക്ഷിണ കൊറിയ ജര്‍മനിയെ പുറത്താക്കിയത് പോലെ ഒരു അത്ഭുതം പ്രീക്വാര്‍ട്ടറിലും പ്രതീക്ഷിക്കാം. 

കൊളംബിയ-ഇംഗ്ലണ്ട്

ഗ്രൂപ്പ് ഘട്ടം കടക്കുമെന്ന് പോലും ഇംഗ്ലണ്ടിന്റെ കാര്യത്തില്‍ പലരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ നായകന്‍ ഹാരി കെയ്‌നിന്റെ മികവില്‍ ഇംഗ്ലണ്ട് തകര്‍പ്പന്‍ കളി പുറത്തെടുക്കുകയായിരുന്നു. സ്റ്റാര്‍ പ്ലേയര്‍ ജെയിംസ് റോഡ്രിഗിസ് കൊളംബിയന്‍ നിരയിലേക്ക് മടങ്ങിയെത്തണം അവര്‍ക്ക് ശക്തരാവാന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

SCROLL FOR NEXT