ഫുട്ബോൾ ലോകകപ്പ്

അര്‍ജന്റീന തോറ്റിട്ടും ആരാധകരുടെ മരണം അവസാനിക്കുന്നില്ല; ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് മറ്റൊരു ആരാധകന്‍ കൂടി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് മറ്റൊരു ആരാധകന്‍ കൂടി ആത്മഹത്യ ചെയ്തു. കോട്ടയത്ത് ദിനു അലക്‌സ് ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു അര്‍ജന്റീന, മെസി ആരാധകനും ജീവനൊടുക്കിയത്. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പൊരുതി തോറ്റ് അര്‍ജന്റീന പുറത്തായതില്‍ മനംനൊന്ത് പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലുള്ള ഹബിബ്പൂര്‍ സ്വദേശി മോണോതോഷ് ഹല്‍ദാര്‍ (20)ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഹല്‍ദാറിനെ കണ്ടെത്തിയത്. 

ശനിയാഴ്ച നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 4-3ന്  ഫ്രാന്‍സ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഹാല്‍ദാര്‍ ഭക്ഷണം പോലും കഴിക്കാതെ മുറിയില്‍ കയറി കതക് അടയ്ക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഞായറാഴ്ച രാവിലെയും മുറി തുറക്കാതായതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഹാല്‍ദറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 
മകന്‍ കടുത്ത അര്‍ജന്റീന ആരാധകനായിരുന്നു. ഫ്രാന്‍സിനോടുള്ള ടീമിന്റെ തോല്‍വിയില്‍ അസ്വസ്ഥനുമായിരുന്നു. പക്ഷേ ഇങ്ങനെ ജീവിതം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പിതാവ് മോന്‍ഗല്‍ ഹല്‍ദാര്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുന്‍പ് ക്രൊയേഷ്യയുമായുള്ള പോരാട്ടത്തില്‍ അര്‍ജന്റീന 3-0ത്തിന് പരാജയപ്പെട്ടതില്‍ മനം നൊന്താണ് ദിനു അലക്‌സ് ജീവനൊടുക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT