ഫുട്ബോൾ ലോകകപ്പ്

ആവേശമായി വാള്‍ഡരമയും ഹിഗ്വിറ്റയും ; ആര്‍ത്തിരമ്പി ഗാലറി

ലോകകപ്പില്‍ പോളണ്ടിനെതിരായ മല്‍സരത്തില്‍ കൊളംബിയന്‍ ടീമിന് ആവേശം വിതറി കാണികളായി വാള്‍ഡരമയും ഹിഗ്വിറ്റയും

Author : സമകാലിക മലയാളം ഡെസ്ക്

കസാന്‍ : ലോകകപ്പില്‍ പോളണ്ടിനെതിരായ മല്‍സരത്തില്‍ കൊളംബിയന്‍ ടീമിന് ആവേശം വിതറി കാണികളായി മുന്‍ സൂപ്പര്‍ ഹീറോമാരായ വാള്‍ഡരമയും ഹിഗ്വിറ്റയും. ഇരുവരുടെയും സാന്നിധ്യം ടീമിനു മാത്രമല്ല കാണികള്‍ക്കും ആവേശമായി. ഇരുവരുടെയും മുഖങ്ങള്‍ സ്‌റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞപ്പോഴെല്ലാം ആരാധകര്‍ ആര്‍ത്തിരമ്പി. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യത്തില്‍ പോളണ്ടിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയാണ് ടീം കളം വിട്ടത്. 

കൊളംബിയന്‍ ടീമിന്റെ മുന്നേറ്റങ്ങള്‍ നടക്കുമ്പോഴെല്ലാം ആവേശഭരിതരായാണ് ഇരുവരും കാണപ്പെട്ടത്. കൂട്ടത്തില്‍ ഏറെ ആവേശം കാണിച്ചത് ഹിഗ്വിറ്റയായിരുന്നു. കൊളംബിയ ഗോള്‍ നേടിയപ്പോഴൊക്കെയും ഇരുവരുടെയും ആവേശം അണപൊട്ടി. 

മല്‍സരത്തിന് ശേഷം ടീം മടങ്ങുമ്പോഴും ഇരുവരും ഗാലറിക്ക് ആവേശമായി ചിരിതൂകി നിന്നു. തുടര്‍ന്ന് വാള്‍ഡരമ മടങ്ങിയെങ്കിലും, ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് കൂടി നല്‍കിയ ശേഷമാണ് ഗോള്‍പോസ്റ്റിന് കീഴിലെ അതിസാഹസികനായ ഹിഗ്വിറ്റ മൈതാനം വിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉച്ചയ്ക്ക് 1040 രൂപ വര്‍ധിച്ചു; എണ്ണവില കൂടുമ്പോഴും സ്വര്‍ണവില കുതിക്കാന്‍ കാരണമെന്ത്?, വിശദാംശങ്ങള്‍

'ജൂൺ 15 ന് മുൻപ് റിലീസ് ചെയ്യണം'; 'ധ്രുവനച്ചത്തിര'ത്തിന് പ്രദർശനാനുമതി നൽകി മദ്രാസ് ഹൈക്കോട‌തി

കുഴിനഖം വരാതിരിക്കാൻ എന്തു ചെയ്യണം?

'ഹരിദാസേ നിന്റെ തങ്കമണിയെ ഞാൻ കണ്ടെടാ'; 33 വർഷങ്ങൾക്ക് ശേഷം രംഭയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് മനോജ് കെ ജയൻ

അറിയാതെ ചെയ്യുന്ന ഈ തെറ്റുകൾ വൃക്കയെ നശിപ്പിക്കും

SCROLL FOR NEXT