ഫുട്ബോൾ ലോകകപ്പ്

ഒടുവില്‍ അനീഷ് ഉപാസനെ അവനെ കണ്ടെത്തി; ബ്രസീലിന് വേണ്ടി പൊരുതിയ ആ കുട്ടി ആരാധകനെ സിനിമേലെടുത്തു

കട്ട ബ്രസീല്‍ ആരാധകനെ തേടി സംവിധായകന്‍ അനീഷ് ഉപാസനയെത്തി

സമകാലിക മലയാളം ഡെസ്ക്

ബ്രസീലിന്റെ തോല്‍വിയില്‍ ചങ്കുതകര്‍ന്ന് ചുറ്റും നിന്ന് കളിയാക്കുന്നവരോട് തന്റെ കുഞ്ഞുകൈവിരല്‍ ചൂണ്ടി വീറോടെ ഉത്തരം പറഞ്ഞ ആ കട്ട ബ്രസീല്‍ ആരാധകനെ തേടി സംവിധായകന്‍ അനീഷ് ഉപാസനയെത്തി. എവിന്‍ ഡേവിസ് എന്ന കുട്ടി ബ്രസീല്‍ ആരാധകന്‍ ഇനി സിനിമാ നടനാണ്. എറണാകുളം പുത്തന്‍വേലിക്കര കത്തിയറോഡ് സ്വദേശികളായ ഡേവിസ്- സിനി ദമ്പതികളുടെ മകനാണ് എവിന്‍. സാമൂഹിക മാധ്യമങ്ങളില്‍ എവിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് അനീഷ് കുട്ടിയെ തേടിയെത്തിയത്. 

ബ്രസീലിനെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിലറിയാ...ബ്രസീല്‍ പുറത്തായതിന് കളിയാക്കുന്ന അര്‍ജന്റീന ആരാധകര്‍ക്ക് നേര്‍ക്ക് വിരല്‍ ചൂണ്ടി വിതുമ്പി നിന്നാണ് അവന്‍ തന്റെ ചോദ്യം ഉന്നയിച്ചത്. തോറ്റതിന് ബ്രസീലിനെ ആണോ കുറ്റം പറയേണ്ടത്, എന്നെയല്ലേ എന്നും അവന്‍ ചോദിക്കുന്നുണ്ട്. 
അര്‍ജന്റീന തോറ്റു. പക്ഷേ ഞാന്‍ അര്‍ജന്റീനയെ ഒറ്റ കുറ്റം പോലും പറഞ്ഞിട്ടില്ല. ബ്രസീല്‍ തോറ്റതില്‍ മറ്റുള്ളവരില്‍ നിന്ന് കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരുന്നത് ഞാനാണ് എന്ന് പറഞ്ഞ് സൈക്കിളും മറിച്ചിട്ടാണ് കുട്ടി ആരാധകന്റെ പ്രതിഷേധം. എവിന്‍ എന്ന ചന്തുവിന്റെ വീഡിയോ പകര്‍ത്തിയത് കളിയാക്കുന്നവരില്‍ ഒരാള്‍ തന്നെയായിരുന്നു. 

രണ്ട് ദിവസം മുന്‍പ് ഈ വീഡിയോ അനീഷ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ഇവനെയൊന്ന് തപ്പിയെടുത്ത് തരാമോ, പുതിയ ചിത്രമായ മധുര കിനാവിലേക്കാണെന്നും പറഞ്ഞാണ് അനീഷ് വീഡിയോ പോസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അനീഷ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. അവന്‍ മിടുക്കനാണെന്നും പുതിയ സിനിമയില്‍ പ്രാധാന്യമുള്ള റോളിലേക്കാണ് അവനെ ആവശ്യമെന്നും അനീഷ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT