ഫുട്ബോൾ ലോകകപ്പ്

ഒരാഴ്ച എങ്ങനെ കടന്നു കൂടും? അക്ഷമയോടെയിരിക്കുന്ന ആരാധകര്‍ക്കിതാ ഫിഫയുടെ ലോക കപ്പ് വീഡിയോ

വില്‍ സ്മിത്തും ഇറ ഇസ്ത്രഫിയും ഫുട്‌ബോള്‍ താളത്തിനൊത്ത് ലിവ് ഇറ്റ് അപ്പിലൂടെ ഓരോ നിമിഷവും ആസ്വദിക്കാന്‍ ആഹ്വാനം ചെയ്ത് ആരാധകര്‍ക്ക് മുന്നിലെക്കെത്തുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ജൂണ്‍ 14ന് വേണ്ടിയുള്ള കാത്തിരിപ്പിന് ഇടയില്‍ റഷ്യന്‍ ലോക കപ്പിന്റെ ആവേശം ഉച്ഛിയിലെത്തിക്കാന്‍ ഫിഫയുടെ ഔദ്യോഗിക ഗാനം ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നു. വില്‍ സ്മിത്തും ഇറ ഇസ്ത്രഫിയും ഫുട്‌ബോള്‍ താളത്തിനൊത്ത് ലിവ് ഇറ്റ് അപ്പിലൂടെ ഓരോ നിമിഷവും ആസ്വദിക്കാന്‍ ആഹ്വാനം ചെയ്ത് ആരാധകര്‍ക്ക് മുന്നിലെക്കെത്തുകയാണ്. 

ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡിന്യോയും ഫിഫയുടെ ഔദ്യോഗിക വീഡിയോ ഗാനത്തില്‍ സര്‍പ്രൈസായി എത്തുന്നുണ്ട്. തന്റെ ചില മാന്ത്രിക ടെക്‌നിക്‌സുകള്‍ കോട്ടം വരാതെ ഇപ്പോഴും തന്റെ പക്കലുണ്ടെന്ന് കൂടി തെളിയിക്കുകയാണ് റൊണാള്‍ഡിന്യോ ചില ഷോട്ടുകളുതിര്‍ത്ത്. 

ഓരോ ടീമിന്റേയും വീറും വാശിയും കാണിക്കുന്ന വീഡിയോ ഒരുന ദിവസം കൊണ്ടു തന്നെ നാല് ലക്ഷത്തിനോടടുത്ത് ആളുകള്‍ യൂടൂബിലൂടെ കണ്ടു കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

സസ്യങ്ങള്‍ മാത്രമല്ല, മാംസവും കൃഷി ചെയ്ത് വിളയിക്കാം? വിപ്ലവകരമായ കണ്ടെത്തലുമായി ഗവേഷകര്‍

മുഖ്യമന്ത്രിക്ക് ഗുരുവായൂരില്‍ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം

വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഫ്രീഡം ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; പരാതിയുമായി എംഎസ്എഫ്

കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍; അപകടസമയത്ത് ബഷീര്‍ ധരിച്ച വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു; പത്താം സാക്ഷിയുടെ മൊഴി