ഫുട്ബോൾ ലോകകപ്പ്

ഖത്തര്‍ ലോകകപ്പ് തിയതി പ്രഖ്യാപിച്ചു; നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ പോരാട്ടം

ജൂണ്‍, ജൂലൈ സമയത്ത് ഖത്തറില്‍ കഠിനമായ ചൂടായിരിക്കും എന്നതിനാലാണ് മത്സരം നവംബര്‍, ഡിസംബര്‍ മാസത്തേക്ക് മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: 2022ലെ ഖത്തര്‍ ലോകകപ്പിന്റെ തിയതികളില്‍ തീരുമാനമായി. പതിവിന് വിപരീതമായി നടത്തപ്പെടുന്ന ലോകകപ്പെന്ന നിലയില്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയ ഖത്തര്‍ ലോകകപ്പ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18  വരെയാണ് അരങ്ങേറുക. തിയതികള്‍ സംബന്ധിച്ച് ഫിഫ തലവന്‍ ജിയോവാനി ഇന്‍ഫാന്റിനോ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. 

സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഇതുവരെ ലോകകപ്പ് പോരാട്ടങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ സമയത്ത് ഖത്തറില്‍ കഠിനമായ ചൂടായിരിക്കും എന്നതിനാലാണ് മത്സരം നവംബര്‍, ഡിസംബര്‍ മാസത്തേക്ക് മാറ്റിയത്.

അതേസമയം ടീമുകളുടെ എണ്ണം 32 തന്നെയാണോ അതോ 48ആയി ഉയര്‍ത്തുമോ എന്ന് തീരുമാനിച്ചിട്ടില്ല. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ഇന്‍ഫാന്റിനോ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും