ഫുട്ബോൾ ലോകകപ്പ്

ജയം മാത്രം ലക്ഷ്യം; തോറ്റാല്‍ മടങ്ങാം;  പ്രീ ക്വാര്‍ട്ടര്‍ പോരിന് ശനിയാഴ്ച തുടക്കം

ജയം മാത്രം ലക്ഷ്യം; തോറ്റാല്‍ മടങ്ങാം; പ്രീ ക്വാര്‍ട്ടര്‍ പോരിന് ശനിയാഴ്ച തുടക്കം

സമകാലിക മലയാളം ഡെസ്ക്

32ല്‍ നിന്ന് ടീമുകളുടെ എണ്ണം 16ലേക്ക് ചുരുങ്ങിക്കഴിഞ്ഞു. ലോക ചാപ്യന്‍മാരായ ജര്‍മനിയടക്കമുള്ള 16 ടീമുകള്‍ നാട്ടിലേക്ക് മടങ്ങി. നാളെ മുതല്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുകയാണ്. തോല്‍ക്കുന്നവര്‍ക്ക് മറ്റൊരു അവസരമില്ല എന്നതിനാല്‍ അതി ജാഗ്രതയോടെയാണ് ടീമുകള്‍ മൈതാനത്തിറങ്ങാന്‍ ഒരുങ്ങുന്നത്. അണിയറില്‍ തന്ത്രങ്ങളും കണക്കുകൂട്ടലുകളും തകൃതിയായി കൊഴുക്കുന്നു. 
ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രാഥമിക റൗണ്ടാണ് റഷ്യയില്‍ അരങ്ങേറിയത് എന്ന് നിസംശയം പറയാം. മത്സരിക്കാനിറങ്ങിയ 32 ടീമുകളും വല ചലിപ്പിച്ച ലോകകപ്പെന്ന പ്രത്യേകതയും ഇത്തവണ പോരാട്ടത്തിനുണ്ട്.

ശനിയാഴ്ച രാത്രി 7.30ന് നടക്കുന്ന പ്രീ ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന- ഫ്രാന്‍സിനെ നേരിടും. അന്ന് നടക്കുന്ന രണ്ടാം പോരില്‍ ഉറുഗ്വെ- പോര്‍ച്ചുഗല്‍ ഏറ്റുമുട്ടും. മത്സരം രാത്രി 11.30ന് നടക്കും. ഞായറാഴ്ച രാത്രി 7.30ന് സ്‌പെയിന്‍  റഷ്യയേയും, 11.30ന് ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെയും നേരിടും. തിങ്കളാഴ്ച രാത്രി 7.30ന്  ബ്രസീല്‍ മെക്‌സിക്കോയേയും രാത്രി 11.30ന് ബെല്‍ജിയം- ജപ്പാന്‍ മത്സരവും  അരങ്ങേറും. ചൊവ്വാഴ്ച 7.30ന് സ്വീഡന്‍ സ്വിറ്റ്‌സര്‍ലന്‍ഡുമായും 11.30ന് കൊളംബിയ ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

കീഴ്ശാന്തിമാരില്‍ കര്‍ശന നീരീക്ഷണം; പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും; ഇനി എല്ലാം വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍; പിഎസ് പ്രശാന്ത്

സൗദിയിൽ ഫുഡ് ട്രക്കുകൾക്ക് കടും വെട്ട്; ഈ പ്രദേശങ്ങളിൽ കച്ചവടം പാടില്ല

SCROLL FOR NEXT