ഫുട്ബോൾ ലോകകപ്പ്

ഞങ്ങള്‍ പുതിച്ചേരിക്കാര്‍ ലോക കപ്പ് നേടി; മാഹിക്ക് അവധി ചോദിച്ചവരേയും കടത്തിവെട്ടി കിരണ്‍ ബേദി

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ കളിക്കുന്നില്ലെങ്കിലും ഇന്ത്യക്കാര്‍ ലോക കപ്പ് ആവേശം ഒരുപിടി പോലും കുറയ്ക്കുന്നില്ല. നമ്മളോട് ഒരു ബന്ധം പോലും ഇല്ലാത്ത രാജ്യങ്ങള്‍ നമ്മുടെ പ്രിയപ്പെട്ടവരാകും. 

പക്ഷേ ഫ്രാന്‍സ് ലോക കിരീടം ചൂടിയതിന് മാഹിക്ക് അവധി ചോദിച്ച് ചിലരെത്തിയിരുന്നു. മുന്‍ ഫ്രഞ്ച് പ്രവിശ്യയാണല്ലോ...മാഹിക്ക് പൊതു അവധി ചോദിച്ചുള്ള ട്രോളുകള്‍ വരുന്നതിന് ഇടയില്‍ പോണ്ടിച്ചേരിയിലും അത് തന്നെയായിരുന്നു കഥ. 

അവിടെ പുതുച്ചേരി ലഫ്‌നന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി തന്നെയായിരുന്നു ഫ്രാന്‍സിന്റെ ജയം പുതുച്ചേരിയുടേതുമായി കൂട്ടിയിണക്കിയത്. ഞങ്ങള്‍ പുതുച്ചേരിക്കാര്‍(മുന്‍ ഫ്രഞ്ച് പ്രവിശ്യ)ലോക കപ്പ് ജയിച്ചിരിക്കുന്നു എന്നായിരുന്നു കിരണ്‍ ബേദിയുടെ ട്വീറ്റ്. 

നമ്മള്‍ ഇന്ത്യക്കാരാണ് എന്നാണ് പലരും കിരണ്‍ ബേദിയെ ഓര്‍മപ്പെടുത്തുന്നത്. ദേശവിരുദ്ധ ട്വീറ്റാണ് ഇതെന്നും, ഇത് ഡിലീറ്റ് ചെയ്യണം എന്നും ചിലര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

SCROLL FOR NEXT