ഫുട്ബോൾ ലോകകപ്പ്

ഫ്രാന്‍സിനോട് ജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നത് തന്നെയാണ്; ഫ്രാന്‍സിനെതിരെ ഹസാര്‍ഡും

ബെല്‍ജിയം ഗോള്‍ കീപ്പറുടെ പ്രതികരണത്തിന് പിന്നാലെ സ്റ്റാര്‍ പ്ലേയര്‍ ഈഡന്‍ ഹസാര്‍ഡും ഫ്രാന്‍സിന്റെ കളി ശൈലിയെ വിമര്‍ശിച്ച് വരുന്നു

സമകാലിക മലയാളം ഡെസ്ക്

ക്വാര്‍ട്ടറില്‍ ബ്രസീലിനോട് തോല്‍ക്കുന്നതായിരുന്നു ഭേദം എന്നായിരുന്നു ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഫ്രാന്‍സ് കളിച്ചത് ഫുട്‌ബോള്‍ അല്ല. യഥാര്‍ഥ ഫുട്‌ബോള്‍ കളിച്ചവരായിരുന്നു ബ്രസീല്‍. ഫ്രാന്‍സിനോട് തോറ്റതിലും നല്ലത് ബ്രസീലിനോട് തോറ്റ് പുറത്താകുന്നത് എന്നാണ് കോര്‍ട്ടോയിസ് പ്രതികരിച്ചത്. ബെല്‍ജിയം ഗോള്‍ കീപ്പറുടെ പ്രതികരണത്തിന് പിന്നാലെ സ്റ്റാര്‍ പ്ലേയര്‍ ഈഡന്‍ ഹസാര്‍ഡും ഫ്രാന്‍സിന്റെ കളി ശൈലിയെ വിമര്‍ശിച്ച് വരുന്നു.

ഫ്രാന്‍സിനോട് ജയിക്കുന്നതിലും നല്ലത് ബെല്‍ജിയം തോല്‍ക്കുന്നതാണ് എന്നായിരുന്നു ഹസാര്‍ഡിന്റെ വാക്കുകള്‍. ഫ്രാന്‍സ് അങ്ങിനെയാണ് കളിക്കുക എന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷേ ഗോള്‍ വല കുലുക്കാനുള്ള ആ തീപ്പൊരി ഞങ്ങളില്‍ നിന്നും അകന്നു നിന്നു.

മനോഹരമായിട്ടാണ് ഞങ്ങള്‍ കളിച്ചത്. അതുകൊണ്ട് തന്നെ തോല്‍വിക്ക് ശേഷം ഡ്രസിങ് റൂം നിശബ്ദമായിരുന്നു. ഞങ്ങള്‍ ഇതില്‍ കൂടുതല്‍ അര്‍ഹിച്ചിരുന്നു. ഞങ്ങള്‍ക്ക് ഇതിലും നന്നായി കളിക്കാമായിരുന്നു. എന്നാല്‍ സാധിച്ചില്ലെന്നും ഹസാര്‍ഡ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT