ഫുട്ബോൾ ലോകകപ്പ്

മെസിക്കും അര്‍ജന്റീനയ്ക്കും കട്ട സപ്പോര്‍ട്ടുമായി ക്രൊയേഷ്യ; ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തുമെന്ന് മോഡ്രിച്

മെസിക്കും അര്‍ജന്റീനയ്ക്കും കട്ട സപ്പോര്‍ട്ടുമായി ക്രൊയേഷ്യ; ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തുമെന്ന് മോഡ്രിച്

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: പ്രകടന മികവിനാല്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ക്രൊയേഷ്യന്‍ ക്യാംപില്‍ നിന്ന് മെസിക്കും സംഘത്തിനും കട്ട സപ്പോര്‍ട്ട്. അര്‍ജന്റീനയുടെ ലോകകപ്പ് നിലനില്‍പ്പിനായി ഐസ്‌ലന്‍ഡുമായുള്ള മത്സരം ടീം വിജയിക്കുമെന്ന് ക്രൊയേഷ്യന്‍ മധ്യനിര മാന്ത്രികന്‍ ലൂക്ക മോഡ്രിച്. മത്സരത്തില്‍ അര്‍ജന്റീനയെ തകര്‍ക്കുന്നതില്‍ മോഡ്രിച്- റാക്കിറ്റിച് സഖ്യം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. രണ്ട് പേരും ഓരോ ഗോള്‍ വീതം വലയിലാക്കുകയും ചെയ്തു. 
മെസിക്ക് വേണ്ടി ഐസ്‌ലന്‍ഡിനെ  പരാജയപ്പെടുത്തുമെന്ന്മോഡ്രിച്ച് വ്യക്തമാക്കി. ആ മത്സരം എന്ത് വിലകൊടുത്തും ഞങ്ങള്‍ സ്വന്തമാക്കും. അര്‍ജന്റീനയോടും മെസിയോടുമുള്ള സ്‌നേഹമാണ് അതിന് കാരണം. മെസി മികച്ച താരമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ എന്നും കളി ജയിപ്പിക്കാന്‍ അദ്ദേഹത്തിന് ഒറ്റയ്ക്ക് കഴിയില്ല. അര്‍ജന്റീനയിലെ ടിവി പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഡ്രിച് നയം വ്യക്തമാക്കിയത്. മോഡ്രിചിന്റെ അഭിപ്രായത്തെ ടീമിലെ മറ്റ് താരങ്ങളും പിന്തുണയ്ക്കുന്നു. 

ഗ്രൂപ്പില്‍ മറ്റു ടീമുകളുടെ പ്രകടനം കൂടി കണക്കിലെടുത്തേ ഇനി അര്‍ജന്റീനയുടെ മുന്നോട്ടുള്ള യാത്ര സുഗമമാകു. നാലാം സ്ഥാനത്തുള്ള അവര്‍ക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്. ഇത്രയും പോയിന്റുള്ള ഐസ്‌ലന്‍ഡ് ഗോള്‍ ശരാശരിയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ക്രൊയേഷ്യക്കെതിരേ ഐസ്‌ലന്‍ഡ് ജയിച്ചാല്‍ അര്‍ജന്റീനയുടെ അവസ്ഥ ദയനീയമാകും. ഐസ്‌ലന്‍ഡ് ജയിച്ചാല്‍ ഇവര്‍ നേടുന്ന ഗോളിനേക്കാള്‍ രണ്ട് ഗോള്‍ വ്യത്യാസത്തിലെങ്കിലും അര്‍ജന്റീന നൈജീരിയയെ പരാജയപ്പെടുത്തേണ്ടി വരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT