ഫുട്ബോൾ ലോകകപ്പ്

റഷ്യയിലെ മറഡോണ ചലച്ചിത്രമാകുന്നു; ഒരുക്കുന്നത് ഓസ്‌ക്കാര്‍ ജോതാവ്

ഓസ്‌കര്‍ അവാര്‍ഡ് നേടിയ സംവിധായകനും ലണ്ടന്‍ സ്വദേശിയുമായ ആസിഫ് കപാഡിയയാണ് മറഡോണ ഡോക്യുമെന്ററിക്ക് പിന്നില്‍.

Author : സമകാലിക മലയാളം ഡെസ്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതം ഡോക്യുുമെന്ററിയായി ഫുട്‌ബോള്‍ ആരാധകരിലേക്കെത്തുന്നു. ഓസ്‌കര്‍ അവാര്‍ഡ് നേടിയ സംവിധായകനും ലണ്ടന്‍ സ്വദേശിയുമായ ആസിഫ് കപാഡിയയാണ് മറഡോണ ഡോക്യുമെന്ററിക്ക് പിന്നില്‍. ചാനല്‍ ഫോറാണ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ഫോര്‍മുല വണ്‍ കാറോട്ട ഇതിഹാസം സെന്നയെക്കുറിച്ചുള്ള ഡോക്യുമെന്ററി, വിഖ്യാത ബ്രിട്ടീഷ് ഗായികയായിരുന്ന അമി വിന്‍ഹൗസിനെ കുറിച്ചുള്ള ഡോക്യുമെന്ററി എന്നിവയടക്കം സംവിധാനം ചെയ്താണ് ആസിഫ് ശ്രദ്ധേയനായത്. അമിയുടെ ഡോക്യുമെന്ററിക്കാണ് ആസിഫിന് ഓസ്‌ക്കാര്‍ പുരസ്‌കാരം ലഭിച്ചത്. 

റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ കളികള്‍ക്ക്  നേരിട്ട് സാക്ഷിയാകാന്‍ എത്തുന്ന മറഡോണയുടെ വിവിധ ഭാവങ്ങള്‍ ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ പല തരത്തില്‍ ആഘോഷിക്കുകയാണ്. ക്രൊയേഷ്യയോട്  പരാജയപ്പെട്ടപ്പോഴും നിര്‍ണായക പോരാട്ടത്തില്‍ നൈജീരിയയോട്  വിജയിച്ചപ്പോഴും മറഡോണ ഗ്യാലറിയിലിരുന്ന് ആഘോഷിച്ചതും പൊട്ടിത്തെറിച്ചതും ദുഃഖിതനായതും നിരാശപ്പെട്ടതും എല്ലാം ലോകം നേരിട്ടും അല്ലാതെയും കാണുന്നുണ്ടായിരുന്നു. റഷ്യയില്‍ അദ്ദേഹം പ്രകടിപ്പിച്ച ഇത്തരം വൈകാരിക രംഗങ്ങളാണ് ആസിഫിന് ഡോക്യുമെന്ററി എടുക്കാനുള്ള  പ്രചേദനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പ്രാരംഭ നടപടിയെന്ന നിലയില്‍ ലോകകപ്പിനിടെ ചിത്രത്തിനാവശ്യമായ ഫൂട്ടേജുകള്‍ സംവിധായകന്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രം അടുത്ത വര്‍ഷമായിരിക്കും പുറത്തിറങ്ങുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും