ഫുട്ബോൾ ലോകകപ്പ്

റഷ്യയില്‍ 32ല്‍ 31 ടീമുകളും വല ചലിപ്പിച്ചു; ഇനി കോസ്റ്ററിക്ക മാത്രം ബാക്കി

റഷ്യയില്‍ 32ല്‍ 31 ടീമുകളും വല ചലിപ്പിച്ചു; ഇനി കോസ്റ്ററിക്ക മാത്രം ബാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഇത്തവണ ലോകകപ്പില്‍ കളിക്കുന്ന 32ല്‍ 31 ടീമുകളും എതിര്‍ ടീമിന്റെ ബോക്‌സില്‍ ഒരു തവണയെങ്കിലും പന്തെത്തിച്ചിരിക്കുന്നു. ആസ്‌ത്രേലിയക്കെതിരായ അവസാന പോരാട്ടത്തില്‍ രണ്ട് ഗോള്‍ നേടി  പെറു വിജയം സ്വന്തമാക്കിയതോടെയാണ് 30  ടീമുകളുടെ പട്ടിക 31ല്‍ തൊട്ടത്. ഈ പട്ടികയില്‍  പെടാത്ത ഏക ടീം കോസ്റ്ററിക്ക മാത്രമാണ്. ഗ്രൂപ്പില്‍ ഒരു മത്സരം കൂടി ശേഷിക്കേ അവരും ആ കടമ്പ പിന്നിടുമെന്ന് പ്രതീക്ഷിക്കാം. 
ഇതുവരെ 98 ഗോളുകളാണ് പിറന്നത്. എട്ട് ഗോളുകള്‍ വീതമടിച്ച റഷ്യ, ബെല്‍ജിയം, ഇംഗ്ലണ്ട് ടീമുകളാണ് നിലവില്‍  ഇക്കാര്യത്തില്‍ മുന്നിലുള്ളത്. അര്‍ജന്റീന, പോളണ്ട്, പാനമ, കൊറിയ, പെറു ടീമുകള്‍ ഒരൊറ്റ ഗോള്‍ മാത്രമാണ് നേടിയത്. ഇതുവരെയുള്ള മത്സരങ്ങളില്‍ ഒരു ടീമെങ്കിലും സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്ന് നടന്ന  ഫ്രാന്‍സ്- ഡെന്‍മാര്‍ക് മത്സരത്തില്‍ ഒരു  ഗോള്‍ പോലും പിറന്നില്ല. റഷ്യയിലെ ആദ്യ ഗോള്‍രഹിത സമനിലയ്ക്കും ആരാധകര്‍ ഇന്ന് സാക്ഷ്യം വഹിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി