ഫുട്ബോൾ ലോകകപ്പ്

വീണ്ടും കെയ്ന്‍; ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നില്‍

കൊളംബിയക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് മുന്നില്‍. പെനാല്‍റ്റിയിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. കിക്കെടുത്ത കെയ്ന്‍ പിഴവില്ലാതെ വലയിലാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: കൊളംബിയക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് മുന്നില്‍. പെനാല്‍റ്റിയിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. കിക്കെടുത്ത ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പിഴവില്ലാതെ വലയിലാക്കി. ലോകകപ്പിലെ കെയ്‌നിന്റെ ആറാം ഗോളാണിത്. കെയ്‌നിനെ സാഞ്ചസ് ബോക്‌സില്‍ വീഴ്ത്തിയതിനാണ് ഇംഗ്ലണ്ടിനനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. 
ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി ഇരു പക്ഷവും കളം വാണെങ്കിലും ഗോള്‍ അകന്നുനിന്നു. കളി തുടങ്ങിയത് മുതല്‍ ഇംഗ്ലണ്ട് കടുത്ത ആക്രമണം നടത്തിയപ്പോള്‍ കൊളംബിയ കൗണ്ടര്‍ അറ്റാക്കിലാണ് ശ്രദ്ധിച്ചത്. കളി പുരോഗമിക്കവേ കൊളംബിയയും ആക്രമണ ശൈലിയിലേക്ക് മാറിയത് മത്സരത്തിന്റെ ആവേശം ഉയര്‍ത്തി. 
പരുക്കേറ്റ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസില്ലാതെയാണ് കൊളംബിയ ഇറങ്ങിയത്. 
ബെല്‍ജിയത്തിനോട് പരാജയപ്പെട്ട മത്സരത്തില്‍ പ്രമുഖര്‍ക്കെല്ലാം വിശ്രമം നല്‍കിയ ഗെരത് സൗത്ത്‌ഗേറ്റ് ഇന്ന് സുപ്രധാന താരങ്ങളെയെല്ലാം ആദ്യ ഇലവനില്‍ ഉള്‍ക്കൊള്ളിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

സിക്സോട് സിക്സ്! ടി20യിൽ‌ വിൻഡീസിന് ലോക റെക്കോർഡ്

മോഷ്ടിച്ച ബൈക്കുമായി വന്ന് പൊലീസിനോട് വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ പിടിയിൽ

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്‍

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ