ബോബ് സിംപ്‌സന്‍ ANI
Sports

ഓസ്‌ട്രേലിയയെ സുവര്‍ണകാലത്തിലേക്കെത്തിച്ച പരിശീലകന്‍; ബോബ് സിംപ്‌സന്‍ അന്തരിച്ചു

1990കളില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലത്തിലേക്കു ടീമെത്തിയത് സിംപ്‌സണിന്റെ പരിശീലനത്തിന്‍ കീഴിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ബോബ് സിംപ്‌സന്‍ അന്തരിച്ചു. 1957 നും 1978 നും ഇടയില്‍ 62 ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും ഓസ്ട്രേലിയക്കായി കളിച്ചിട്ടുണ്ട്. 10 സെഞ്ച്വറിയും 27 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 4,869 ടെസ്റ്റ് റണ്‍സ് നേടിയ സിംപ്സണ്‍ 39 ടെസ്റ്റുകളില്‍ ഓസ്ട്രേലിയയെ നയിച്ചു. ടെസ്റ്റില്‍ 71 വിക്കറ്റുകളും നേടിയിട്ടുണ്ട്.

1990കളില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലത്തിലേക്കു ടീമെത്തിയത് സിംപ്‌സണിന്റെ പരിശീലനത്തിന്‍ കീഴിലായിരുന്നു. 1986 മുതല്‍ 1996 വരെ ഇദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴില്‍ ഓസ്ട്രേലിയ 1987 ലോകകപ്പും നാല് ആഷസ് കിരീടങ്ങളും 1995 ല്‍ ഫ്രാങ്ക് വോറല്‍ ട്രോഫിയും നേടി.

ക്രിക്കറ്റ് കരിയറില്‍ ലെഗ് സ്പിന്‍ ഓള്‍ റൗണ്ടറായും, ഓപ്പണിങ് ബാറ്ററായും, സ്‌ലിപ് ഫീല്‍ഡറായും തിളങ്ങിയ സിംപ്‌സന്‍, ഓസ്‌ട്രേലിയയ്ക്കായി 1957നും 1978നും ഇടയില്‍ 62 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1957ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റില്‍ 4869 റണ്‍സ് നേടിയിട്ടുണ്ട്. പത്ത് സെഞ്ചറികള്‍ പൂര്‍ത്തിയാക്കിയ സിംപ്‌സണ്‍ ഒരു തവണ ട്രിപ്പിള്‍ സെഞ്ചറിയും (311) നേടി. 71 വിക്കറ്റുകളും സ്വന്തമാക്കി.

1964ല്‍ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തില്‍വച്ചാണ് ഇംഗ്ലണ്ടിനെതിരെ സിംപ്‌സന്‍ ട്രിപ്പിള്‍ സെഞ്ച്വറി തികച്ചത്. ബില്‍ ലോവ്‌റി സിംപ്‌സന്‍ സഖ്യം 62 ടെസ്റ്റ് ഇന്നിങ്‌സുകളില്‍നിന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ 3596 റണ്‍സാണ് ഓസീസിനായി അടിച്ചെടുത്തത്.വിരമിച്ച ശേഷം 1977-78 ല്‍ 41ാം വയസ്സില്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ നയിച്ച സിംപ്‌സന്‍, രണ്ട് സെഞ്ച്വറികള്‍ കൂടി സ്വന്തമാക്കി.

Former Australian cricketer, captain and coach Bob Simpson dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT