Sports

മുൻ ​ഗുജറാത്ത് ഡിജിപി ബിസിസിഐ അഴിമതി വിരുദ്ധ സമിതി അധ്യക്ഷൻ

മുൻ ​ഗുജറാത്ത് ഡിജിപി ബിസിസിഐ അഴിമതി വിരുദ്ധ സമിതി അധ്യക്ഷൻ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതി അധ്യക്ഷനായി ഗുജറാത്ത് മുൻ ഡിജിപി ഷാബിർ ഹുസൈൻ ഷെയ്ഖദം ഖണ്ഡ്‌വാലയെ നിയമിച്ചു. കഴിഞ്ഞ മാസം 31ന് കാലവധി അവസാനിച്ച അജിത് സിങ് ഷെഖാവത്തിന് പകരമാണ് ഷാബിർ ഹുസൈൻ നിയമിതനായത്.

1973 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് ഷാബിർ ഹുസൈൻ. അജിത് സിങിൻറെ കാലാവധി മാർച്ച് 31ന് അവസാനിച്ചുവെങ്കിലും ഐപിഎൽ പൂർത്തിയാവുന്നതു വരെ രണ്ട് മാസം കൂടി ദീർഘിപ്പിക്കാൻ ബിസിസിഐ തയാറായിരുന്നുവെങ്കിലും മുൻ രാജസ്ഥാൻ ഡിജിപി കൂടിയായ അദ്ദേഹം ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു.

അതേസമയം, പുതുതായി ചുമതലയേറ്റെടുക്കുന്ന ഷാബിർ ഹുസൈന് ആദ്യ നാളുകളിൽ ഭരണപരമായ കാര്യങ്ങളിൽ അജിത് സിങ് ഷെഖാവത്ത് സഹായിക്കുമെന്നാണ് റിപ്പോർട്ട്. ഷാബിർ ഹുസൈന് മൂന്ന് വർഷത്തേക്കാണോ നിയമനം നൽകിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍