ശിഖര്‍ ധവാനും അയര്‍ലന്‍ഡ് സ്വദേശിനിയായ സോഫി ഷൈനും 
Sports

ശിഖര്‍ ധവാന്‍ വിവാഹിതനായി, ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ദമ്പതികള്‍, വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും അയര്‍ലന്‍ഡ് സ്വദേശിനിയായ സോഫി ഷൈനും വിവാഹിതരായി. 2025 മെയ് മാസത്തില്‍ ധവാന്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ജനുവരിയിലാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇപ്പോഴിതാ ഇരുവരുടെയും പ്രീ-വെഡ്ഡിങ് ആഘോഷങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ധുരന്ധറിലെ 'ഷരാരത്' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്. സംഗീതിനെത്തിയ അതിഥികള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലായത്.

ഒട്ടേറെ പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ശിഖര്‍ ധവാന്റെ രണ്ടാം വിവാഹമാണ് ഇത്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള കിക്ക് ബോക്സറായ ആയേഷ മുഖര്‍ജിയാണ് ധവാന്റെ ആദ്യഭാര്യ. 2012-ല്‍ വിവാഹിതരായ ഇരുവരും 2023-ലാണ് വിവാഹമോചിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്.

Former Indian cricketer Shikhar Dhawan and his fiancé, Irish native Sophie Shine, pre-wedding celebrations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

SCROLL FOR NEXT