Mizoram Ranji Trophy player 
Sports

മുന്‍ മിസോറം രഞ്ജി താരം ക്രിക്കറ്റ് പോരാട്ടത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു

ഖാലിദ് മെമ്മോറിയല്‍ രണ്ടാം ഡിവിഷന്‍ പോരാട്ടത്തിനിടെയാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ഐസ്വാള്‍: മുന്‍ മിസോറം രഞ്ജി ട്രോഫി താരം ഖ്വാല്‍ഹിങ് ലാല്‍റെമൃത ക്രിക്കറ്റ് പോരാട്ടത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. രണ്ടാം ഡിവിഷന്‍ ക്രിക്കറ്റ് പോരാട്ടത്തിനിടെയാണ് താരത്തിന്റെ ദാരുണാന്ത്യം. അദ്ദേഹത്തിന് 38 വയസായിരുന്നു.

ഖാലിദ് മെമ്മോറിയല്‍ രണ്ടാം ഡിവിഷന്‍ പോരാട്ടത്തിനിടെയാണ് സംഭവം. വെങ്‌നുവായ് റൈഡേഴ്‌സ് ക്രിക്കറ്റ് ക്ലബിനായാണ് താരം കളിക്കാനിറങ്ങിയത്. മത്സരം പുരോഗമിക്കുന്നതിനിടെ താരം സ്‌ട്രോക്ക് വന്നു വീഴുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മിസോറമിനായി രണ്ട് രഞ്ജി മത്സരങ്ങളും ഏഴ് സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടവും ലാല്‍റെമൃത കളിച്ചിട്ടുണ്ട്. 2018ല്‍ മേഘാലയക്കെതിരെ വിക്കറ്റ് കീപ്പര്‍ റോളിലാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. മിസോറമിലെ പ്രാദേശിക ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയ താരങ്ങളിലൊരാളാണ് ലാല്‍റെമൃത.

Former Mizoram Ranji Trophy player K. Lalremruata passed away on Thursday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

'നീ നല്ലൊരു സിന്ധി പെൺകുട്ടിയല്ലേ, എത്രയും പെട്ടെന്ന് വിവാഹം കഴിച്ച് കൂടെ ?'; കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന ചോദ്യത്തെക്കുറിച്ച് നടി

ആ മാജിക് കാണാൻ റെഡിയായിക്കോ! 'ആശകൾ ആയിരം' ഒടിടിയിൽ ഉടനെത്തും; സ്ട്രീമിങ് തീയതി പുറത്ത്

വെള്ളം കുടിച്ചാൽ മാത്രം മതിയോ? യൂറിനറി ഇൻഫക്ഷൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തൃക്കാക്കരയില്‍ എന്‍ഡിഎയ്ക്ക് 10-13 % വോട്ട്, അതായത് 20000 വോട്ടുകള്‍; കണക്ക് നിരത്തി അഖില്‍ മാരാര്‍

SCROLL FOR NEXT