Arjuna Ranatunga x
Sports

അര്‍ജുന രണതുംഗയ്ക്ക് കുരുക്ക് മുറുകുന്നു; മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ പെട്രോളിയം അഴിമതി കേസില്‍ അറസ്റ്റിലേക്ക്

1996ല്‍ ശ്രീലങ്കയ്ക്ക് ലോകകപ്പ് സമ്മാനിച്ച നായകനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് അഴിമതി നിരോധന കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: പെട്രോളിയം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മന്ത്രിയുമായിരുന്ന അര്‍ജുന രണതുംഗ അറസ്റ്റിലേക്ക്. ലങ്കയ്ക്ക് ലോകകപ്പ് സമ്മാനിച്ച നായകനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നു അഴിമതി നിരോധന കമ്മീഷന്‍ വ്യക്തമാക്കി.

ഉയര്‍ന്ന വിലയ്ക്ക് ടെന്‍ഡറുകള്‍ നല്‍കി സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷനു 80 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് നടപടികള്‍. ശ്രീലങ്കയുടെ അഴിമതി നിരോധന കമ്മീഷന്റെ നടപടികളാണ് മുന്‍ നായകനും ഇതിഹാസ താരവുമായ രണതുംഗയുടെ അറസ്റ്റിലേക്ക് നയിച്ചത്.

രണതുംഗയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നു അഴിമതി നിരോധന കമ്മീഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ധമ്മിക രണതുംഗയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ സമയത്താണ് അഴിമതി നിരോധന കമ്മീഷന്‍ അര്‍ജുന രണതുംഗയെ അറസ്റ്റ് ചെയ്യുന്ന കാര്യം വക്തമാക്കിയത്.

ധമ്മിക രണതുംഗയാണ് കേസില്‍ ഒന്നാം പ്രതി. അര്‍ജുന രണതുംഗ രണ്ടാം പ്രതിയാണ്. നിലവില്‍ അര്‍ജുന രണതുംഗ വിദേശത്തായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും അഴിമതി നിരോധന കമ്മീഷന്‍ കോടതിയെ അറിയിച്ചു.

Arjuna Ranatunga: According to a Sri Lankan official, the case is related to corruption during his tenure as Petroleum Minister.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 740 lottery result

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; പദവിയിലെത്തിയ ആദ്യ വനിത

'ശമ്പളം തരണം, അല്ലെങ്കിൽ ബുദ്ധിമുട്ടാകും'; മാനേജ്‍മെന്റിന് കത്ത് നൽകി ഒഡിഷ എഫ് സി താരങ്ങൾ

ചർമം തിളങ്ങാൻ ഇനി അരിപ്പൊടി ഫേയ്സ്പാക്ക്

SCROLL FOR NEXT