Michael Schumacher File
Sports

ജീവിതത്തിന്റെ ട്രാക്കില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്; ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യ നിലയില്‍ പുരോഗതി

24 മണിക്കൂറും വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീം ഷൂമാക്കറിനൊപ്പം എപ്പോഴുമുണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ഫോര്‍മുല വണ്‍ ഇതിഹാസതാരം മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനിലയില്‍ നിര്‍ണായക പുരോഗതി. 12 വര്‍ഷത്തോളം തുടര്‍ന്ന അദ്ദേഹത്തിന്റെ കിടപ്പുജീവിതം അവസാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവര്‍ന്നിരിക്കാനും വീല്‍ ചെയറിന്റെ സഹായത്തോടെ വീട്ടിലുടനീളം സഞ്ചരിക്കാനും ഷൂമാക്കറിന് സാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഭാര്യ കൊറീനയുടെ അചഞ്ചലമായ പിന്തുണയുടേയും നിശ്ചയദാര്‍ഢ്യത്തിന്റേയും ഫലമാണ് ഷൂമാക്കറുടെ തിരിച്ചുവരവ്. സ്വിറ്റ്‌സര്‍ലന്‍ഡിലേയും സ്‌പെയിനിലേയും വസതികളില്‍ ലോകോത്തര ആരോഗ്യ പരിപാലന സംവിധാനങ്ങളാണ് കൊറീന ഒരുക്കിയത്. സ്വകാര്യതയും കൊറീന ഉറപ്പുവരുത്തിയിരുന്നു. 24 മണിക്കൂറും വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീം ഷൂമാക്കറിനൊപ്പം എപ്പോഴുമുണ്ടായിരുന്നു. ചുറ്റും നടക്കുന്നതെന്താണെന്നുള്ളത് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ നിലയില്‍ കൂടുതല്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2013 ഡിസംബര്‍ 29നാണ് ലോകത്തെ നടുക്കിയ അപകടമുണ്ടായത്. ഫ്രഞ്ച് ആല്‍പ്‌സിലെ മെറിബെല്‍ റിസോര്‍ട്ടില്‍ അവധി ആഘോഷത്തിനിടെ മകനോടൊപ്പം സ്‌കീയിങ് നടത്തുകയായിരുന്ന മൈക്കല്‍ ഷൂമാക്കര്‍ ട്രാക്കിന് പുറത്തേക്ക് പോകുകയും പാറയില്‍ തല ഇടിച്ച് വീഴുകയുമായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തകര്‍ന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി. മാസങ്ങള്‍ക്കുശേഷം 2014 ജൂണിലാണ് ഷൂമാക്കര്‍ കോമയില്‍ നിന്ന് പുറത്തുവന്നത്. പ്രിയതാരത്തിന് സംഭവിച്ച അപകടവും അദ്ദേഹം കിടപ്പിലായതും ആരാധകരെ വലിയ വേദനയിലാഴ്ത്തിയിരുന്നു. അവര്‍ക്ക് സന്തോഷവും പ്രതീക്ഷയും നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്.

Formula One legend Michael Schumacher's health condition improves

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

'നിമിഷിനെ ആദ്യമായി കണ്ടത്, ഞണ്ടുകളുടെ നാട്ടില്‍ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം; പലതിന്റേയും തുടക്കം'; ഓര്‍മകളിലൂടെ അഹാന കൃഷ്ണ

'നടിമാര്‍ക്ക് അഭിസാരികകള്‍ക്കു കിട്ടുന്ന പരിഗണന, ആര്‍ക്കു വേണമെങ്കിലും നടിയാവാമെന്നാണ് അവരുടെ വിചാരം'

സദാനന്ദ സ്വാമികളെ ഓര്‍ത്തെടുത്ത് മഹാമാഘ മഹോത്സവം; നവോത്ഥാന ജ്യോതി രഥയാത്രയ്ക്ക് സ്വീകരണം-വിഡിയോ

അകല്‍ച്ച തുടര്‍ന്ന് ശശി തരൂര്‍; രാഹുലിനെ കാണില്ല, നേതൃയോഗത്തിലും എത്തിയേക്കില്ല

SCROLL FOR NEXT