ബിഗ് ബാഷ് ലീഗ്: ഗ്ലെന്‍ മാക്‌സ്‌വെല്ലിന് കരാർ നീട്ടി നൽകി മെൽബൺ സ്റ്റാർസ്

ബിഗ് ബാഷ് ലീഗ് (BBL) രണ്ടാം സീസണിൽ മെൽബൺ സ്റ്റാർസിനൊപ്പം ചേർന്നതാണ് ഗ്ലെന്‍ മാക്‌സ്‌വെൽ. ഇതുവരെ ക്ലബ്ബിനായി 123 മത്സരങ്ങളിൽ നിന്നായി 3,193 റൺസ് നേടിയിട്ടുണ്ട്
Glenn Maxwell
Glenn Maxwell re-signs with Melbourne Stars for two more years@SuperCoachBBL
Updated on
1 min read

മെൽബൺ: ഓസ്‌ട്രേലിയൻ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കരാർ രണ്ട് വർഷത്തേക്ക് കൂടി പുതുക്കിയതായി ബിഗ് ബാഷ് ലീഗ് ക്ലബായ മെൽബൺ സ്റ്റാർസ്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ക്ലബ് നടത്തിയത്. ഇതോടെ 37 കാരനായ മാക്‌സ്‌വെല്ലിന് രണ്ട് വർഷം കൂടി ക്ലബ്ബിൽ തുടരാം.

Glenn Maxwell
ടി20 ലോകകപ്പ്: ടീമില്‍ പാക് - അഫ്ഗാൻ വംശജര്‍, വിസ കിട്ടുമെന്ന പ്രതീക്ഷയില്‍ സ്കോട്ട്ലന്‍ഡ്

ബിഗ് ബാഷ് ലീഗ് (BBL) രണ്ടാം സീസണിൽ മെൽബൺ സ്റ്റാർസിനൊപ്പം ചേർന്നതാണ് ഗ്ലെന്‍ മാക്‌സ്‌വെൽ. ഇതുവരെ ക്ലബ്ബിനായി 123 മത്സരങ്ങളിൽ നിന്നായി 3,193 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും 21 അര്‍ധ സെഞ്ച്വറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. 154 റൺസ് നേടിയതാണ് താരത്തിന്റെ വ്യക്തിഗത ഉയർന്ന സ്കോർ.

ക്ലബ്ബിന് വേണ്ടി 47 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ സീസൺ മാക്‌സ്‌വെല്ലിന് അത്ര മികച്ചതായിരുന്നില്ല. എട്ട് ഇന്നിങ്സുകളിൽ നിന്ന് 76 റൺസും രണ്ട് വിക്കറ്റുകളും മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്.

Glenn Maxwell
തോൽവിക്ക് പിന്നാലെ ന്യൂസിലൻഡ് ടീമിൽ അഴിച്ചു പണി; രണ്ട് താരങ്ങളെ തിരിച്ചു വിളിച്ചു

“മെൽബൺ സ്റ്റാർസ് എന്റെ ക്രിക്കറ്റ് കരിയറിലെ പ്രധാന ഭാഗമാണ്. ഈ ടീം ബിഗ് ബാഷ് ലീഗിൽ ജേതാക്കൾ ആകുന്നത് കാണാൻ എനിക്ക് വലിയ ആഗ്രഹമാണ്. അടുത്ത രണ്ട് സീസണുകളിൽ കിരീടത്തിനായി പോരാടാൻ നമുക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു,” മാക്‌സ്‌വെൽ പറഞ്ഞു.

Summary

Sports news: Glenn Maxwell re-signs with Melbourne Stars for two more years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com