Perth Scorchers
Perth Scorchers Clinch Record Sixth Big Bash League Title@BBL

ബിഗ് ബാഷ് ലീഗ്: പെര്‍ത്ത് സ്‌കോച്ചേഴ്‌സിന് ആറാം കീരീടം

ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി സിക്‌സേഴ്‌സിന് 20 ഓവറിൽ 132 റൺസ് മാത്രമാണ് നേടാനായത്. സ്റ്റീവ് സ്മിത്ത്,ജോഷ് ഫിലിപ്പെ ,മോയ്സസ് എന്നിവർ 24 റൺസ് വീതം എടുത്തു പുറത്തായി.
Published on

പെര്‍ത്ത്: ബിഗ് ബാഷ് ലീഗിൽ ആറാം തവണയും കിരീടം സ്വന്തമാക്കി പെര്‍ത്ത് സ്‌കോച്ചേഴ്‌സ്. സിഡ്‌നി സിക്‌സേഴ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് സ്‌കോച്ചേഴ്‌സ് കിരീടം നേടിയത്. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സ്‌കോച്ചേഴ്‌സ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Perth Scorchers
എംബാപ്പെയുടെ ഇരട്ട ഗോളില്‍ ജയം; റയല്‍ മാഡ്രിഡ് തലപ്പത്ത്

ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി സിക്‌സേഴ്‌സിന് 20 ഓവറിൽ 132 റൺസ് മാത്രമാണ് നേടാനായത്. സ്റ്റീവ് സ്മിത്ത്,ജോഷ് ഫിലിപ്പെ ,മോയ്സസ് എന്നിവർ 24 റൺസ് വീതം എടുത്തു പുറത്തായി. സിക്‌സേഴ്‌സിന്റെ ആറു താരങ്ങൾക്ക് രണ്ടക്കം പോലും കാണാതെ പുറത്തായി. സ്‌കോച്ചേഴ്‌സ് ബൗളർമാരായ റിച്ചാർഡ്സൺ,പെയ്ൻ എന്നിവർക്ക് മൂന്ന് വിക്കറ്റ് വീതവും ബേർഡ്മാൻ രണ്ട് വിക്കറ്റും നേടി.

Perth Scorchers
അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു

മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോച്ചേഴ്‌സിന്റെ ഓപ്പണിങ് ബാറ്റർമാരായ മിച്ചൽ മാർഷ് 44 റൺസും ഫിൻ അല്ലെൻ 36 റൺസും നേടിയത് ടീമിന്റെ വിജയത്തിന് നിർണായകമായി മാറി. സിക്‌സേഴ്‌സിന്റെ ബൗളർമാർക്ക് ആധിപത്യം നൽകാൻ അനുവദിക്കാതെ സ്‌കോച്ചേഴ്‌സ് 17.4 ഓവറിൽ ലക്ഷ്യം കണ്ടെത്തി.

Summary

Sports news: Perth Scorchers Clinch Record Sixth Big Bash League Title.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com