ഫോട്ടോ: ട്വിറ്റർ 
Sports

'അത് പൊള്ളാര്‍ഡിന് ഇഷ്ടമാവില്ല, തിരിച്ചൊന്നും ചെയ്യാതിരുന്നത് ഭാഗ്യം'; ക്രുനാല്‍ മുത്തം നല്‍കി യാത്രയാക്കിയതില്‍ ഗാവസ്‌കര്‍ 

മുന്‍ സഹതാരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത് ക്രുനാല്‍ ആഘോഷിച്ചത് പൊള്ളാര്‍ഡിന്റെ തലയില്‍ മുത്തം നല്‍കിയും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പൊള്ളാര്‍ഡിനും മുംബൈ ഇന്ത്യന്‍സിനെ എട്ടാം തോല്‍വി എന്ന നാണക്കേടില്‍ നിന്ന് രക്ഷിക്കാനായില്ല. മുന്‍ സഹതാരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത് ക്രുനാല്‍ ആഘോഷിച്ചത് പൊള്ളാര്‍ഡിന്റെ തലയില്‍ മുത്തം നല്‍കിയും...

എന്നാല്‍ ഇവിടെ പൊള്ളാര്‍ഡ് തിരിച്ചൊന്നും ചെയ്യാതെ വിട്ടത് ക്രുനാലിന്റെ ഭാഗ്യമാണെന്നാണ് കമന്ററി ബോക്‌സിലിരുന്ന സുനില്‍ ഗാവസ്‌കര്‍ ഓര്‍മപ്പെടുത്തിയത്. ക്രുനാലിന്റെ പന്തില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കിയാണ് പൊള്ളാര്‍ഡ് മടങ്ങിയത്. 

ഹൂഡ ക്യാച്ച് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡഗൗട്ടിലേക്ക് മടങ്ങുകയായിരുന്ന പൊള്ളാര്‍ഡിന്റെ പിറകെ ചെന്ന് ക്രുനാല്‍ വിജയം ആഘോഷിക്കുകയായിരുന്നു. മത്സരം അവസാനിച്ചതിന് ശേഷം മാത്രമാണ് ഇത്തരം ആഘോഷങ്ങള്‍ നടത്തേണ്ടത് എന്നാണ് ഗാവസ്‌കര്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്. 

തനിക്ക് നല്‍കിയ സെന്റ് ഓഫില്‍ പൊള്ളാര്‍ഡ് പ്രകോപിതനായി പ്രതികരിക്കാതിരുന്നത് ക്രുനാലിന്റെ ഭാഗ്യമാണെന്നും ഗാവസ്‌കര്‍ പറഞ്ഞു. ഇല്ല, ഇല്ല, പൊള്ളാര്‍ഡിന് അത് ഇഷ്ടമാവില്ല. എത്ര നല്ല സുഹൃത്തുക്കളായാലും. കളി അവസാനിച്ചതിന് ശേഷമാണ് ഇതെല്ലാം വരേണ്ടത്. പൊള്ളാര്‍ഡ് തിരിച്ചൊന്നും ചെയ്യാതിരുന്നത് ഭാഗ്യം എന്നാണ് കമന്ററി ബോക്‌സിലിരുന്ന് ഗാവസ്‌കര്‍ പറഞ്ഞത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21