ഫോട്ടോ:ഐസിസി, ട്വിറ്റർ 
Sports

അവസാന ഓവറിലെ നാല് പന്തില്‍ നാല് വിക്കറ്റ്; ട്വന്റി20യില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരെ ജയം പിടിച്ചെടുത്ത് സിംബാബ്‌വെ

സ്‌കോട്ട്‌ലാന്‍ഡ്-സിംബാബ്ബവെ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ കളിയിലാണ് സിംബാബ്വെ അവസാന പന്തുകളില്‍ തുടരെ വിക്കറ്റ് വീഴ്ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

എഡിന്‍ബര്‍ഗ്‌: അവസാന ഓവറിലെ അവസാന നാല് പന്തിലും വിക്കറ്റ് വീഴ്ത്തി സിംബാബ്ബവെ. സ്‌കോട്ട്‌ലാന്‍ഡിന്റെ ഭീഷണി മറികടന്നാണ് ഇവിടെ സിംബാബ് വെ ജയം പിടിച്ചത്. 

സ്‌കോട്ട്‌ലാന്‍ഡ്-സിംബാബ്ബവെ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ കളിയിലാണ് സിംബാബ്വെ അവസാന പന്തുകളില്‍ തുടരെ വിക്കറ്റ് വീഴ്ത്തിയത്. അവസാന ഓവറില്‍ നാല് വിക്കറ്റ് കയ്യിലിരിക്കെ 12 പന്തില്‍ നിന്ന് 17 റണ്‍സ് ആണ് സ്‌കോട്ട്‌ലാന്‍ഡിന് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ നാല് പന്തില്‍ നാല് വിക്കറ്റും വീണതോടെ സ്‌കോട്ട്‌ലാന്‍ഡ് വിജയ ലക്ഷ്യത്തിലേക്ക് എത്താതെ ഓള്‍ഔട്ട് ആയി. 

അവസാന ഓവറില്‍ നാല് വിക്കറ്റ് വീണപ്പോള്‍ അതില്‍ രണ്ടും റണ്‍ഔട്ട് ആയിരുന്നു. ബാക്കി രണ്ട് വിക്കറ്റ് വീഴ്ത്തിയത് സിംബാബ്വെയുടെ വെല്ലിങ്ടണ്‍ മസാകഡ്‌സ. ഇതോടെ 19.4 ഓവറില്‍ 126 റണ്‍സിന് സ്‌കോട്ട്‌ലാന്‍ഡ് ഓള്‍ഔട്ടായി. ആദ്യ ട്വന്റി20യില്‍ സ്‌കോട്ട്‌ലാന്‍ഡ് ജയം പിടിച്ചിരുന്നു. രണ്ടാമത്തേതിലും ജയിച്ച് 2-0ന് പരമ്പര സ്വന്തമാക്കാമെന്നാണ് സ്‌കോട്ട്‌ലാന്‍ഡ് കണക്കു കൂട്ടിയത്. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT