ഫോട്ടോ: ട്വിറ്റർ 
Sports

ത്രില്ലർ പോരാട്ടത്തിൽ ഫ്രാൻസ്; ജയം കുറിച്ച് അർജന്റീന; ബ്രസീലിനെ ​ഗോളടിക്കാൻ അനുവ​ദിക്കാതെ ഐവറി കോസ്റ്റ്

ത്രില്ലർ പോരാട്ടത്തിൽ ഫ്രാൻസ്; ജയം കുറിച്ച് അർജന്റീന; ബ്രസീലിനെ ​ഗോളടിക്കാൻ അനുവ​ദിക്കാതെ സമനിലയിൽ പിടിച്ച് ഐവറി കോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്സ് ഫുട്‌ബോളിൽ അർജന്റീനയ്ക്കും ഫ്രാൻസിനും വിജയം. ബ്രസീലിനെ ഐവറി കോസ്റ്റ് ഗോൾരഹിത സമനിലയിൽ കുരുക്കി. ഏഴ് ​ഗോൾ കണ്ട ത്രില്ലർ പോരാട്ടത്തിലാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഫ്രാൻസ് വിജയം പിടിച്ചത്. 

അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്തിനെ പരാജയപ്പെടുത്തി. 52-ാം മിനിറ്റിൽ പ്രതിരോധ താരം ഫെകുണ്ടോ മെദീനയാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്.

ദക്ഷിണാഫ്രിക്കയെ 4-3നാണ് ഫ്രാൻസ് തോൽപ്പിച്ചത്. ആന്ദ്രെ പിയറെ ഗിഗ്നാക് നേടിയ ഹാട്രിക്ക് ​ഗോളുകളാണ് ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചത്. തെജി സവനിയറുടെ വകയായിരുന്നു ഒരു ഗോൾ. ടെബൊഹൊ മൊകെയ്‌ന, എവിഡൻസ് മക്‌ഗോപ, കൊബമെലൊ കൊടിസാങ് എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ലക്ഷ്യം കണ്ടത്.

മറ്റൊരു മത്സരത്തിൽ സ്പെയിനും വിജയം പിടിച്ചു. മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് സ്പാനിഷ് സംഘം ഓസ്ട്രേലിയയെ വീഴ്ത്തി. മികേൽ ഒയാർസ്ബെലാണ് സ്പെയിനിനായി വല ചലിപ്പിച്ചത്. 81ാം മിനിറ്റിലായിരുന്നു ​ഗോൾ. ആദ്യ മത്സരത്തിൽ അർജന്റീനയെ ഞെട്ടിച്ച ഓസ്ട്രേലിയക്ക് പക്ഷേ രണ്ടാം പോരിൽ പിഴച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ