ഫ്രാന്‍സ് ബെക്കന്‍ ബോവര്‍/ ട്വിറ്റര്‍ 
Sports

ജര്‍മന്‍ ഇതിഹാസ ഫുട്‌ബോളര്‍ ബെക്കന്‍ബോവര്‍ അന്തരിച്ചു; ക്യാപ്റ്റനായും കോച്ചായും ലോകകപ്പ് നേട്ടം

ഫുട്ബോൾ ലോകം സംഭാവന ചെയ്ത ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് അ​ദ്ദേഹത്തെ വിലയിരുത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: ഇതിഹാസ ജര്‍മന്‍ ഫുട്‌ബോളര്‍ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു. 78 വയസായിരുന്നു. ക്യാപ്റ്റനായും പരിശീലകനായും ലോകകപ്പ് നേടിയ ഇതിഹാസമാണ് ബെക്കന്‍ ബോവര്‍. വെസ്റ്റ് ജര്‍മനിയുടെ നായകനും പ്രതിരോധത്തിലെ ശക്തി കേന്ദ്രവുമായിരുന്നു ബെക്കന്‍ ബോവര്‍. 

ഫുട്ബോൾ ലോകം സംഭാവന ചെയ്ത ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് അ​ദ്ദേഹത്തെ വിലയിരുത്തുന്നത്. നാല് തവണ ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരമായും രണ്ട് തവണ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. 

വെസ്റ്റ് ജര്‍മനിയുടെ നായകനായി 1974ല്‍ ലോകകപ്പ് നേടി. 1966ല്‍ രണ്ടാം സ്ഥാനവും 1970ല്‍ മൂന്നാം സ്ഥാനവും. പരിശീലകനെന്ന നിലയില്‍ 1990ലാണ് ലോകകപ്പ് കിരീട നേട്ടം. 

ക്ലബ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്കിനായി ദീര്‍ഘ നാള്‍ കളിച്ചു. ക്ലബിന്റെ ഇതിഹാസ താരം. നാല് ബുണ്ടസ് ലീഗ, നാല് ജര്‍മന്‍ കപ്പ്, മൂന്ന് യൂറോപ്യന്‍ കപ്പ്, യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പ്, ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് നേട്ടങ്ങളും ബയേണിനൊപ്പം. 

ന്യൂയോര്‍ക്ക് കോസ്‌മോസ്, ഹാംബര്‍ഗര്‍ എസ്‌വി എന്നിവയിലും കളിച്ചു. വെസ്റ്റ് ജര്‍മനിക്ക് പുറമെ ബയേണ്‍ മ്യൂണിക്ക്, ഫ്രഞ്ച് ടീം മാഴ്‌സ തുടങ്ങിയ ടീമുകളേയും പരിശീലിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

Today's Rashi Phalam may 07|ജോലിയിൽ ഉയർച്ച നേടും കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങൾ

നിങ്ങള്‍ ആരെയെങ്കിലും പ്രണയിച്ചേക്കാം

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

SCROLL FOR NEXT